Latest News

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നു

ജിദ്ദ: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമകുരുക്കിലകപ്പെട്ട മലയാളികളുള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ക്ക് ഇത് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.
അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കും അവരുടെ പേരില്‍ മറ്റു കേസുകളൊന്നുമില്ലെങ്കില്‍ നിരുപാധികം മാപ്പുനല്‍കുകയും അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്യും. ഉംറ നിര്‍വഹിക്കാനും മറ്റുമായി വിസിറ്റിംഗ് വീസകളില്‍ രാജ്യത്തെത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാത്തവര്‍ക്കും പൊതുമാപ്പ് നല്‍കും. പൊതുമാപ്പ് സംബന്ധിച്ച് തൊഴില്‍ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
തൊഴില്‍ വകുപ്പ്, തര്‍ഹീല്‍, ധനകാര്യ വകുപ്പ് തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടത്തി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊതുമാപ്പിന് അന്തിമ രൂപരേഖ തയാറാക്കുമെന്നാണ് ജവാസാത്ത് വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. സൗദിയില്‍ അനധികൃതമായി തങ്ങുന്ന മ്യാന്‍മാര്‍ പൗരന്മാരുടെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിവിധ വകുപ്പുകളുമായി ആലോചിച്ച് കമ്മിറ്റിയുണ്ടാക്കുമെന്നും സൂചനയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.