Latest News

ഉദുമയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമം : എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട് : ഉദുമ പാലക്കുന്നില്‍ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.
ബേക്കല്‍ ഗവ.ഫിഷറിസ് ഹയര്‍സെക്കണ്ടറി സ്­കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കാലിലെ ടി കെ മുഹമ്മദ് ഇല്യാസ്, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് അക്കാദമിയിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ചോയിച്ചിങ്കാലിലെ ബി എം മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ പാലക്കുന്നില്‍ വെച്ച് ഒരു സംഘം അക്രമിച്ചത്. കത്തി കൊണ്ട് ദേഹമാസകലം മുറിവേറ്റ ഇല്യാസ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

ഉദുമയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Udma, MSF,IUML, Palakunnu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.