കാസര്‍കോട്: ആദര്‍ശ രാഷ്ട്രീയത്തിന്റെ രണ്ട് പതിറ്റാണ്ട് എന്ന പ്രമേയവുമായി ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ മണ്ഡലം , പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ നടത്തും. കൊടിമര ജാഥ ഏപ്രില്‍ 22ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും. പ്രവാസി സംഗമം, തൊഴിലാളി സംഗമം, വിദ്യാര്‍ത്ഥി സംഗമം, യുവജനസംഗമം എന്നിവ നടക്കും. അവസാന ദിവസം നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡണ്ട് പ്രെഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സംസ്ഥാന സമിതി നേതാക്കളടക്കം പ്രമുഖര്‍ പങ്കെടുക്കും.
25ന് എല്‍ഡിഎഫ് ജില്ലാ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പി.എ മൊയ്ദീന് കുഞ്ഞി, അസീസ് കടപ്പുറം, കെ.എസ് ഫക്രുദ്ദീന്‍, മൊയ്ദീന് കുഞ്ഞി കളനാട്, മുസ്തഫ തോരവളപ്പ്, പി.എ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചേരങ്കൈ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, INL,
No comments:
Post a Comment