വളാഞ്ചേരി: വെണ്ടല്ലൂരില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ഇനിയും പിടികൂടാനായില്ല. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും നാലരയ്ക്കുമിടയിലാണ് വെണ്ടല്ലൂര്‍ 'നന്ദന'ത്തില്‍ ചെമ്പ്ര പഴലിപ്പുറം കൊല്ലെയില്‍ കുഞ്ഞിലക്ഷ്മിയമ്മയെ കവര്‍ച്ചയ്ക്കിടയില്‍ കൊലപ്പെടുത്തിയത്.കൊലപാതകം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായില്ലെങ്കിലും
വൃദ്ധയെ കൊലപ്പെടുത്തി കവര്‍ന്നെടുത്ത സ്വര്‍ണം വളാഞ്ചേരിയിലെ അന്യസംസ്ഥാന തൊഴിലാളിക്ക് വിറ്റ പ്രതിയെ പിടികൂടാനാകാത്തത് പോലീസിനെ കുഴയ്ക്കുകയാണ്. വൃദ്ധയുടെ ശരീരത്തില്‍നിന്ന് കവര്‍ന്ന രണ്ട് ചെയിനും വളകളും വളാഞ്ചേരിയിലെ അന്യസംസ്ഥാന തൊഴിലാളിക്ക് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ വില്പന നടത്തിയതിന് വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. 78,000 രൂപയ്ക്കാണ് സ്വര്‍ണം വാങ്ങിയതെന്ന് മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വയോധികയുടേതെന്ന് കരുതുന്ന സ്വര്‍ണ ഉരുപ്പടികള്‍ ഇയാള്‍ ഉരുക്കിയത് പോലീസ് കണ്ടെത്തിയിട്ടുമുണ്ട്. എന്നിട്ടും പ്രതിയാരെന്നോ പ്രതിയെവിടെയെന്നോ തിരിച്ചറിയാനാകാതെ അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്ത്രീക്കുവേണ്ടി വെള്ളിയാഴ്ചയും പേരശ്ശനൂര്‍, പൈങ്കണ്ണൂര്‍, മുക്കിലപ്പീടിക എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തി.
വളാഞ്ചേരിയില്‍ വൃദ്ധയെ വെട്ടിക്കൊന്ന് കവര്‍ച്ച

No comments:
Post a Comment