Latest News

മരണാനന്തര നടപടിക്രമങ്ങള്‍ പരിശീലനക്ലാസ് ദുബായ് കെ.എം.സി.സി.യില്‍


ദുബൈ: യു.എ.ഇയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും, ഇവിടെ സംസ്‌കരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളെ കുറിച്ച് ദുബൈ കെ.എം.സി.സി ഐസ്മാര്‍ട്ട് വിംഗിന്റെ നേതൃത്വത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. മെച്ചപെട്ട ജീവിതം സ്വപ്നം കണ്ട് യു.എ.ഇയില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നതിന് ആനുപാതികമായി മരണനിരക്കും കൂടിവരികയാണ്.
ആകസ്മികമായ വേര്‍പാടുകള്‍ വേദനാജനകമാണെങ്കിലും പലപ്പോഴും അതിലേറെ ദു:ഖകരമാണ് മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വരുന്ന കാലതാമസം. വിഷയത്തിന്റെ ഗൗരവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്‍ക്കൊണ്ട് നടപടിക്രമങ്ങളില്‍ അവഗാഹമുള്ള ഒരു ടീം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപിക്കപെടുന്ന പരിശീലന പരിപാടി മാര്‍ച്ച് 10 ന് രാത്രി എട്ട് മണിക്ക് അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും. എം.സി. സുബൈര്‍ ഹുദവി, അഡ്വ: സാജിദ് അബൂബക്കര്‍, അബ്ദുല്ല വലിയാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 050 7271244 എന്ന നമ്പരില്‍ വിളിക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.