Latest News

അതിക്രമങ്ങള്‍ക്കെതിരെ വനിതകളുടെ നിശ്ശബ്ദ പ്രതിഷേധം

മംഗലാപുരം: സ്ത്രീകള്‍ക്കെതിരെ രാജ്യമെങ്ങും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ വനിതകളുടെ നിശ്ശബ്ദ പ്രതിഷേധം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നൂറ്റമ്പതോളം വനിതാസംഘടനകളും സന്നദ്ധ സംഘടനകളുമാണ് നഗരത്തിലെ സിരാകേന്ദ്രമായ ഹംപന്‍കട്ടയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നതിന് തൊട്ടുമുമ്പാണ് കറുത്തവസ്ത്രം ധരിച്ച് വനിതകള്‍ മംഗലാപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു. ദക്ഷിണ കന്നഡ ജില്ലയില്‍ ധര്‍മസ്ഥലയിലും കല്ലടുക്കയിലും രണ്ടുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.