Latest News

കെഫാക് ശിഫ അല്‍ ജസീറ സോക്കര്‍ ലീഗ്: കാസര്‍കോട് ജില്ല ജേതാക്കള്‍

സുര്‍റ: രണ്ട് മാസത്തോളമായി കുവൈത്തിലെ മലയാളി ഫുട്‌ബോള്‍ പ്രേമികളെയും കളിക്കാരെയും ആവേശം കൊള്ളിച്ച കെഫാക് ശിഫ അല്‍ ജസീറ അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ലീഗിന് ആവേശകരമായ പരിസമാപ്തി. കേരള എക്‌സ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലീഗിന്റെ ഫൈനലില്‍ കരുത്തരായ എറണാകുളം ജില്ലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി കാസര്‍കോട് ജില്ല ഒന്നാമത് കെഫാക് അന്തര്‍ജില്ലാ സോക്കര്‍ കിരീടം ചൂടി. വാശിയേറിയ ഫൈനല്‍ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ റഹീം, നിയാസ് എന്നിവരാണ് കാസര്‍കോഡിന് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്. ലൂസേഴ്‌സ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ പാലക്കാടിനെ തോല്‍പിച്ച് വയനാട് മൂന്നാം സ്ഥാനക്കാരായി. ഇന്ത്യന്‍ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷനിലെ ഔദ്യോഗിക റഫറിമാരായ ജൂലിയോ,സാര്‍ത്തോ, ഫ്രാന്‍സിസ്, ശര്‍മ്മ എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. അന്തര്‍ജില്ലാ ലീഗിനോടനുബന്ധിച്ച് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരത്തില്‍ കെ.കെ.എസ് സുര്‍റ ടീം ജേതാക്കളായി.
ചാമ്പ്യന്‍മാരായ കാസര്‍കോട് ടീം, ശിഫ അല്‍ജസീറ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫൈസല്‍ ഹംസയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. റണ്ണേഴ്‌സ് അപായ എറണാകുളം ടീമിന് കെഫാക് പ്രസിഡണ്ട് മുഹമ്മദ് ഷബീര്‍ ട്രോഫി സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരായ വയനാട് ടീമിന് ശിഫ അല്‍ ജസീറ മാര്‍ക്കറ്റിംഗ് മാനേജര്‍ നിതി മേനോന്‍ ട്രോഫി നല്‍കി. ഫൈനലിലെ ആദ്യഗോള്‍ സ്‌കോര്‍ ചെയ്ത കാസര്‍ഗോടിന്റെ റഹീമിന് ചെമ്മണ്ണൂര്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്ത സ്വര്‍ണ്ണനാണയം ചെമ്മണ്ണൂര്‍ ജ്വല്ലറി കുവൈത്ത് റീജ്യണല്‍ മാനേജര്‍ ഷാബു ആന്റണി സമ്മാനിച്ചു. മാന്‍ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ട നിയാസി(കാസര്‍കോഡ്) ന് ഐ ബ്ലാക്ക് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം ഐ ബ്ലാക്ക് സെയില്‍സ് എക്‌സിക്യൂട്ടീവ് ഷമീര്‍ വിതരണം ചെയ്തു. ജില്ലാ ലീഗിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ട ടീമിന്റെ പ്രിന്‍സിന് (എറണാകുളം) കെഫാക് ജനറല്‍ സമീഉല്ല ഉപഹാരം സമ്മാനിച്ചു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരത്തിന് നൗഫല്‍(കാസര്‍കോഡ്) അര്‍ഹനായി. കെഫാക് വൈസ് പ്രസിഡണ്ട് സി.ഒ ജോണ്‍ അവാര്‍ഡ് സമ്മാനിച്ചു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ അവാര്‍ഡ് ജംനാസ് (എറണാകുളം), ജഗദീഷ് (കാസര്‍ഗോട് ) എന്നിവര്‍ പങ്കിട്ടു, സ്‌പോര്‍ട്‌സ് സെക്രട്ടറി സഫറുല്ല ട്രോഫി സമ്മാനിച്ചു. കെഫാക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒ.കെ റസാഖ്, പ്രദീപ്, മുബാറക് യൂസുഫ് , ബിജു ജോണി, സിദ്ദീഖ്, എന്നിവര്‍ കളിക്കാര്‍ക്കുള്ള വ്യക്തിഗത ട്രോഫികള്‍ സമ്മാനിച്ചു. ടൂര്‍ണമെന്റിലെ സീനിയര്‍ മോസ്റ്റ് പ്ലെയര്‍ക്ക് കെഫാക് ഏര്‍പ്പെടുത്തിയ പ്രത്യേക സമ്മാനം കെഫാക് വൈസ് പ്രസിഡന്റ് അബ്ദുല്ല ഖാദിരിയില്‍ നിന്ന് ആഷിക് ഖാദിരി ഏറ്റുവാങ്ങി
സമാപന സെഷനില്‍ കെഫാക് പ്രസിഡണ്ട് മുഹമ്മദ് ഷബീര്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സലാം കളനാട് എറണാകുളം ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് റോയ് യോയാക്കി, മാധ്യമ പ്രതിനിധി സത്താര്‍ കുന്നില്‍, എന്നിവര്‍ സ്വാഗതമാശംസിച്ചു. കെഫാക് ജനറല്‍ സെക്രട്ടറി സമീഉള്ള സ്വാഗതവും മീഡിയ സെക്രട്ടറി റഫീബ് ബാബു നന്ദിയും പറഞ്ഞു. നജീബ് വി.എസ് പരിപാടികള്‍ നിയന്ത്രിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.