കൂട്ടിയിടിച്ചായിരുന്നു അപകടം.വെള്ളരിക്കുണ്ട് പുങ്ങംചാലിലെ ജെസി (40), ചാലക്കുടിയിലെ മാത്യുവിന്റെ മകനും ആംബുലന്‍സ് ഓപ്പറേറ്ററുമായ എല്‍ദോസ് മാത്യു (24), ശേഖര്‍, സുമന്, രവി, അശോക് എന്നിവരാണ് മരിച്ചത്.
ഇതില്‍ രണ്ടു പേര് ആശുപത്രിയിലെ അറ്റന്റര്‍മാരും ഒരാള്‍ ആംബുലന്‍സ് ഡ്രൈവറും ഒരാള്‍ സഹായിയുമാണ്. അപകടത്തില്‍ പരിക്കേറ്റ പുല്ലൂരിലെ ഹരിപ്രസാദിനെ (48) ഹാസന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍പെട്ടവരില്‍ ജെസിയുടെ ഭര്‍ത്താവ് സജിയും ഉള്‍പെട്ടതായി വിവരമുണ്ടെങ്കിലും പോലീസിന് ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഹരിപ്രസാദിന്റെ നില ആശങ്കാജനകമായി തുടരുകയാണ്. പുങ്ങംചാലിലെ ലോട്ടറി വ്യാപാരി സജിയുടെ ഭാര്യയാണ് മരിച്ച ജെസി. വര്‍ഷങ്ങാളായി പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്ന ജെസിയെ പുട്ടപര്‍ത്തി സായിബാബ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു.
പ്രമേഹ രോഗത്തിന് ഇവിടെ കാര്യമായ ചികിത്സ നല്‍കുന്നില്ലെന്നും ബാഗ്ലൂരിലെ സായി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സില്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. എന്നാല്‍ നേരത്തെ മംഗലാപുരം ആശുപത്രിയിലാണ് ജെസിയെ കാണിച്ചതെന്നും അവിടേക്ക് തന്നെ കൊണ്ടു പോകാമെന്നും ബന്ധുക്കള്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ മംഗലാപുരത്തേക്ക് തിരിച്ചത്. ഇതിനിടയിലാണ് ഹാസന് ചെന്റായപട്ടണം കത്രിഗട്ടയില്‍ അപകടമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment