Latest News

വിമാനക്കമ്പനി 25,000 രൂപ നഷ്ടപരിഹാരം നല്കാന്‍ ഉ­ത്തര­വ്

ന്യൂഡല്‍ഹി: നിശ്ചിതസമയത്തിനും മൂന്നു മണിക്കൂര്‍ നേരത്തെ യാത്രയായതിന് വിമാനക്കമ്പനി 25,000 രൂപ യാത്രക്കാരനു നഷ്ടപരിഹാരം നല്കണമെന്നു വിമാനക്കമ്പനിയോട് ഉപഭോക്തൃകോടതി ഉത്തരവിട്ടു. പാറ്റ്‌നയില്‍ നിന്നും ഡല്‍ഹിക്കു പോകുന്ന ഗോ എയര്‍ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരന്‍ നല്കിയ പരാതിയിലാണ് ഉത്തരവ്. നേരത്തെ പുറപ്പെടുന്ന വിവരം വിമാന അധികൃതര്‍ യാത്രക്കാരനെ അറിയിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
വിമാനം കിട്ടാഞ്ഞതിനാല്‍ പരാതിക്കാരനായ ഡല്‍ഹി സ്വദേശി ഖുര്‍ഷിദ് അഹമ്മദും ഭാര്യയും ഡല്‍ഹിക്കുള്ള വിമാനം കാത്ത് ഒരു ദിവസത്തോളം പാറ്റ്‌ന വിമാനത്താവളത്തില്‍ തങ്ങിയെന്നും അവര്‍ക്കു ഭക്ഷണമോ താമസസൗകര്യമോ ലഭിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

വൈകുന്നേരം 5.55നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ 3.10-നു തന്നെ വിമാനം യാത്രയായെന്നും സമയക്രമം മാറ്റിയ വിവരം തന്നെ അറിയിച്ചില്ലെന്നും അഹമ്മദ് പറഞ്ഞു. അതേസമയം വിമാനക്കമ്പനിക്കുവേണ്ടി ആരും കോടതിയില്‍ ഹാജരായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.