Latest News

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ തിരിച്ചു­വരില്ല

റോം: കടല്‍ക്കൊല കേസില്‍ ജാമ്യത്തിലിറങ്ങി നാട്ടിലേയ്ക്ക് പോയ മറീനുകള്‍ ഇനി ഇന്ത്യയിലേയ്ക്ക് മടങ്ങിവരില്ലെന്ന് ഇറ്റലി അറിയിച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി പ്രതിരോധ, നിയമവകുപ്പ് മന്ത്രിമാര്‍ ചര്‍ച്ച നടത്തിയശേഷമാണ് മറീനുകളെ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
കടല്‍ക്കൊലക്കേസില്‍ ഇന്ത്യ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണ് എന്നതാണ് ഇറ്റലിയുടെ നിലപാട്. വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ആയതിനാല്‍ ഇവരുടെ വിചാരണ നടക്കേണ്ടത് വിദേശകോടതിയിലാണ്-ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ വിചാരണത്തടവുകാരായി കഴിഞ്ഞ മാസ്സിമിലിനോ ലാത്തോര്‍ , സാല്‍വതോര്‍ ജിയോറോണ്‍ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് നാട്ടില്‍ പോയത്. നേരത്തെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനായി ഇറ്റലിയില്‍ പോയിരുന്ന മറീനുകള്‍ കൃത്യസമയത്ത് തിരിച്ചുവന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഫിബ്രവരി 24, 25തീയതികളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വീണ്ടും നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോയ മറീനുകളെ പിന്നീട് തിരിച്ചുവന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് സുപ്രീംകോടതി നാട്ടിലേയ്ക്ക് പോകാന്‍ അനുമതി നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.