Latest News

പാലക്കുന്ന് ആയിരത്തിരി മഹോത്സവത്തിന് ഒരുങ്ങി

palakunnu, udma,kasaragod,bekal, barani, malabarflash
പാലക്കുന്ന്: ഭരണി മഹോത്സ ആയിരത്തിരിനാളില്‍ പാലക്കുന്നമ്മയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുളള തിരുമൂല്‍കഴ്ചകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരത്തിരി മഹോത്സവത്തിനെ നാടിന്റെ നാനാനഭാഗങ്ങളില്‍ നിന്നും ഒഴുകി യെത്തുന്ന ആയിരങ്ങളുടെ കണ്ണിനും ശാതിനും കുളിരേകുന്ന വര്‍ണ്ണശബളമായ വിരുന്നൊരുക്കിയാണ് കാഴചകള്‍ ക്ഷേത്രത്തിലെത്തുന്നത്. രാത്രി 10.15 ഓടെ ഉദുമ കൊക്കില്‍ പ്രദേശ് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടത്തും. ക്ഷേത്രാവശ്യങ്ങള്‍ക്കായുളള ഇന്‍ഡാലിയം വാര്‍പ്പുകള്‍ സമര്‍പ്പിക്കുന്ന തിരുമുല്‍ക്കാഴ്ചയില്‍ താലപ്പൊലിയേന്തിയ ബാലികമാര്‍, വര്‍ണാഭമായ മുത്തുക്കുടകള്‍, കുണ്ടകുഴം നഗരം ബിരിക്കുളം ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര വാദ്യ സംഘത്തിന്റെ ശിങ്കാരി മേളം, കുമ്പള കണിപ്പുര നാസിക് ഡോളിന്റെ ബാന്റ് മേളം, മുകാംബിക നടന കലാകേന്ദ്രം അവതരിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസികല്‍ ഡാന്‍സിന്റെ അപൂര്‍വ്വ ദൃശ്യാവിഷ്‌ക്കാം, മംഗലാപുരം ബാലു ആര്‍ട്‌സിന്റെ ചലന നിശ്ചല ദൃശ്യങ്ങള്‍, സരയൂ ഇലക്ട്രിക്കല്‍സ് ഒരുക്കുന്ന വൈദ്യുത ദീപ പ്രഭാബലി, തഞ്ചാവൂര്‍ ശിവജിറാവുവും സംഘവും അവതരിപ്പിക്കുന്ന കറഗാട്ടം, കാവടിയാട്ടം, പൊയ്ക്കുതിരായാട്ടം, ഉദുമ ഏഷ്യന്‍ കിട്‌സിന്റെ സിനിമാററിക് ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടികളോടെയാണ് ഉദുമ കൊക്കില്‍ പ്രദേശ് തിരുമുല്‍ക്കാഴ്ച ക്ഷേത്രത്തിലെത്തുക.
രാത്രി 11 മണിക്ക് ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്‍ക്കാഴ്ച സമര്‍പ്പിക്കും. തുടര്‍ച്ചയായി നാല്‍പതാം തവണയും ദേവി സന്നിധി യില്‍ എത്തുന്ന ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്‍ക്കാഴ്ച ക്ഷേത്ര അലങ്കാര മണ്ഡപത്തിന്റെ തറഭാഗം ഗ്രാനേറ്റ് വിതാനിച്ച് സമര്‍പ്പണം നടത്തുന്ന തിരുമുല്‍ക്കാഴ്ചയില്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങിലെ കലാകാരന്‍മാരുടെ വിവിധ കലാവിരുന്നുകള്‍ അണിനിറക്കും.
രാത്രി 11.45 ന് മാങ്ങാട് ബാര പ്രദേശ് തിരുമുല്‍ക്കാഴ്ച, തൃശൂര്‍ പൂക്കാവടി, കര്‍ണ്ണാകടയില്‍ നിന്നും പുലിക്കളി, ബെമ്മക്കളി നാസിക് ബാന്റ്, നിശ്ചല ചലന ദൃശ്യങ്ങള്‍, വൈദ്യുത പ്രഭാവലി, സിനിമാന്റിക് ഡാന്‍സ് എന്നിയവുടെ അകമ്പടിയോടെ മൂത്തഭഗവതിക്കും ഇളയഭഗവതിക്കും ചാര്‍ത്താനുളള സ്വര്‍ണ്ണ ചന്ദ്രക്കല സമര്‍പ്പിക്കും.
12.30 ന് പള്ളിക്കര തണ്ണീര്‍പ്പുഴ തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണം : തുടര്‍ച്ചയായി അമ്പത്തിഅഞ്ചാം തവണയും തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടത്തുന്ന തിരുമുല്‍ക്കാഴ്ച യെ അവിസ് മരണീയമാക്കാന്‍ ചാവക്കാട് സരോവരം കലാലയത്തിന്റെ പ്രാചീന കലാരൂപങ്ങള്‍, ബി.സി. ഹൊളള ആര്‍ട്‌സിന്റെ അനാര്‍ക്കലി ഡാന്‍സും മൈലാട്ടം, തെക്കേക്കുന്ന് ഗുരുകലാ കേന്ദ്രം അവതരിപ്പിക്കുന്ന ശിങ്കാരിമേളം, വീരമാരുതികാസര്‍കോടിന്റെ താലീം പ്രദര്‍ശനം, നിശ്ചന ദൃശ്യങ്ങള്‍ എന്നിവ മാറ്റുക്കൂട്ടും. ക്ഷേത്ര ഉത്സവ എഴുന്നളളത്തിന് ഉപയോഗത്തിനുളള മേലാപ്പ് കാഴ്ച വസ്തുവായി ദേവീ സന്നിധിയില്‍ സമര്‍പ്പിക്കും.
1.15 ന് പൊയ്‌നാച്ചി കൂട്ടപ്പുന തിരുമുല്‍ക്കാഴ്ച ധ്വജസ്തംബത്തിന്റെ തറഭാഗം പിച്ചള പതിപ്പിച്ച് സമര്‍പ്പിക്കുന്ന തിരുമുല്‍ക്കാഴ്ചയില്‍ നെല്ലിക്കുന്ന് ആദിശക്തി നാടന്‍ കലാ ക്ഷേത്രത്തിന്റെ 17 ഓളം കലാരൂപങ്ങള്‍ അണിനിരക്കും.
കാഴ്ച സമര്‍പ്പണത്തിന് ശേഷം മാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഗംഭീര കരിമരുന്ന് പ്രയോഗങ്ങളും നടക്കും
2.30 ന് ഉത്സവബലി. പുലര്‍ച്ചെ നാലുമണിക്ക് ആയിരത്തിരി മഹോത്സവം. ബുധനാഴ്ച രാവിലെ 6.30 ന് കൊടിയിറക്കം
palakunnu, udma,kasaragod,bekal, barani, malabarflash

palakunnu, udma,kasaragod,bekal, barani, malabarflash


VIDEO

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.