Latest News

സിഗ്‌നേച്ചര്‍-2013 ചിത്രപ്രദര്‍ശനം 5,6 തിയ്യ­തി­ക­ളില്‍

കാസര്‍കോട്: കേരള പത്ര പ്രവര്‍ത്തക യൂണി­യന്‍ സുവര്‍ണ്ണ ജൂബിലി ആഘോ­ഷ­ത്തിന്റെ ഭാഗ­മായി കാസര്‍കോട് ജില്ല കമ്മി­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ മാര്‍ച്ച് 5,6 തിയ്യ­തി­ക­ളില്‍ കാഞ്ഞ­ങ്ങാട്ട് ആര്‍ട്ട് ഗാല­റി­യില്‍ 'സിഗ്‌നേച്ചര്‍-2013' ചിത്ര­പ്ര­ദര്‍ശനം നട­ക്കു­മെന്ന് ഭാര­വാ­ഹി­കള്‍ പത്രസമ്മേ­ള­ന­ത്തില്‍ അറി­യി­ച്ചു. കേര­ള­ത്തിലെ തിര­ഞ്ഞെ­ടു­ക്ക­പ്പെട്ട 120 മാധ്യമ പ്രവര്‍ത്ത­ക­രായ ഫോട്ടോ ഗ്രാഫര്‍മാ­രുടെ ചിത്ര­ങ്ങ­ളാണ് പ്രദര്‍ശി­പ്പി­ക്കു­ന്ന­ത്. രാവിലെ 10മണി മുതല്‍ വൈകിട്ട് 6 മണി­ വരെയാണ് പ്രദര്‍ശനം. 5ന് രാവിലെ 10 മണിക്ക് ചിത്ര­കാ­രന്‍ പി.എ­സ്. പുണി­ഞ്ചി­ത്തായ ഉദ്ഘാ­ടനം ചെയ്യും. കാഞ്ഞ­ങ്ങാട് നഗ­ര­സഭ ചെയര്‍പേ­ഴ്‌സണ്‍ ഹസീന താജു­ദ്ദീന്‍ കേരള പത്ര­പ്ര­വര്‍ത്തക യൂണി­യന്‍ സംസ്ഥാന ജന­റല്‍ സെക്ര­ട്ടറി മനോ­ഹ­രന്‍ മോറായി ആര്‍ട്ടിസ്റ്റ് ടി.രാ­ഘ­വന്‍, ടി.കെ നാരാ­യ­ണന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസി­ഡണ്ട് കെ. വിനോ­ദ് ചന്ദ്രന്‍, സെക്ര­ട്ടറി മുഹ­മ്മദ് ഹാഷീം സംബ­ന്ധി­ക്കും.
പത്രസമ്മേ­ള­ന­ത്തില്‍ പ്രസ് ക്ലബ് ഭാര­വാ­ഹി­ക­ളായ മുഹ­മ്മദ് ഹാഷിം, ഉണ്ണി­കൃ­ഷ്ണന്‍ പുഷ്പ­ഗിരി, മട്ട­ന്നൂര്‍ സുരേ­ന്ദ്രന്‍, അബ്ദുല്‍ റഹ് മാന്‍ ആലൂര്‍ സംബ­ന്ധി­ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.