Latest News

സ­ന്തോ­ഷ്­ ട്രോ­ഫി ഫു­ട്‌­ബോള്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

Malabar-Flash

തൃ­ക്ക­രി­പ്പൂര്‍: ക­ഴി­ഞ്ഞ സ­ന്തോ­ഷ്­ ട്രോ­ഫി ഫു­ട്­ബാള്‍ ടൂര്‍­ണ­മെന്റില്‍ കേ­ര­ള­ത്തി­നു വേ­ണ്ടി മി­ക­ച്ച പ്ര­ക­ട­നം കാ­ഴ്­ച­വെ­ക്കു­ക­യും മാ­ന് ഓ­ഫ് ദ മാ­ച്ചാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ക­യും ചെ­യ്­ത ടി സ­ജി­ത്ത്, നാ­ല് ത­വ­ണ സ­ന്തോ­ഷ്­ ട്രോ­ഫി­യില്‍ കേ­ര­ള­ത്തി­നു വേ­ണ്ടി ക­ളി­ച്ച നീ­ലേ­ശ്വ­രം സ്വ­ദേ­ശി കെ രാ­കേ­ഷിനും, മുന്‍ സ­ന്തോ­ഷ്­ ട്രോ­ഫി താ­രം ടി വി ബി­ജു കു­മാ­റിനും എ­ടാ­ട്ടു­മ്മ­ല് സു­ഭാ­ഷ് സ്‌­പോ­ര്­ട്‌­സ് ക്ല­ബ്ബ് സ്വീ­ക­ര­ണം ന­ല്­കി. ത­ങ്ക­യം മു­ക്കില്‍ നി­ന്ന് വാ­ദ്യ മേ­ള­ങ്ങ­ളു­ടെ അ­ക­മ്പ­ടി­യോ­ടെ ആ­ന­യി­ച്ഛാ­ണ് ഇ­രു­വ­രെ­യും ആ­ലും­വ­ള­പ്പി­ലെ സ്വീ­ക­ര­ണ വേ­ദി­യില്‍ എ­ത്തി­ച്ച­ത്. തു­ടര്‍­ന്ന് ന­ട­ന്ന ച­ട­ങ്ങില്‍ വെ­ച്ച് സ­ന്തോ­ഷ്­ ട്രോ­ഫി ടെ­ക്‌­നി­ക്കല്‍ ഡ­യ­രറക്­ടര്‍ എ എം ശ്രീ­ധ­രന്‍ ഉ­പ­ഹാ­ര സ­മര്‍്­പ്പ­ണം ന­ട­ത്തി.
എം രാ­ഘ­വന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. പ­ഞ്ചാ­യ­ത്ത് അം­ഗം ടി അ­ജി­ത ,എ ഒ സി സെ­ക്ക­ന്ത­രാ­ബാ­ദ് പ­ട്ടാ­ള ടീ­മി­ന്റെ കോ­ച്ച് വി വി ഗ­ണേ­ശന്‍, ഡി എ­ഫ് എ ട്ര­ഷ­റര്‍ ടി വി ബാ­ല­കൃ­ഷ്­ണന്‍ , തു­ട­ങ്ങി­യ­വ­ര സം­സാ­രി­ച്ചു. വി വി ര­വീ­ന്ദ്ര­ന് മാ­സ്റ്റര്‍ സ്വാ­ഗ­തം പ­റ­ഞ്ഞു .
Malabar-flash



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.