ഗണേശിനെ മന്ത്രിസഭയില്‍ നിന്നു വലിച്ചു താഴത്തിടാന്‍ കച്ചകെട്ടി നടക്കുന്ന ആര്‍ ബാലകൃഷ്ണ പിള്ളയാണ് മകനെതിരായ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് പിന്നിലുള്ളത്.
മകനെ പുകയ്ക്കാനുള്ള നീക്കത്തിന് ബാലകൃഷ്ണ പിള്ള മരുമകളെയും കൂട്ടാന്‍ ശ്രമിച്ചതോടെ ഉലയുന്നത് മകന്റെ കുടുംബ ജീവിതം കൂടിയാണെന്നതും വല്ലാത്തൊരു വൈരുദ്ധ്യമായി.
പത്രവാര്‍ത്ത പ്രകാരം ഗണേശിന്റെ ഭാര്യ യാമിനിയുടെ കൂട്ടുകാരിയാണ് വിവാദനായികയായ കാമുകി. ഗണേശ് കാമുകിക്കു കൈമാറിയ സെല്‍ഫോണ്‍ സന്ദേശങ്ങള്‍ പകര്‍ത്തി കാമുകിയുടെ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുത്തത് യാമിനിയാണത്രേ. ഇത് വായിച്ച ക്ഷുഭിതനായാണ് കാമുകിയുടെ ഭര്‍ത്താവ് നാട്ടിലെത്തി മന്ത്രിമന്ദിരത്തില്‍ ചെന്ന് ഗണേശിനെ തല്ലിയതെന്നാണ് പത്രം പറയുന്നത്.
യാമിനി ഈ സന്ദേശങ്ങളെല്ലാം ബാലകൃഷ്ണ പിള്ളയ്ക്കും കൈമാറിയത്രേ. ഇത് പിള്ളയ്ക്കു വജ്രായുധമായി മാറുകയും ചെയ്തുവെന്ന് ശ്രുതി. ഒരിക്കല്‍ വഴിപിരിയലിന്റെ വക്കിലെത്തിയ ശേഷം കുടുംബ കോടതിയില്‍ നിന്നു തിരികെ ജീവിതത്തിലേക്ക് എത്തിയവരാണ് ഗണേശും യാമിനിയും. ആ ജീവിതത്തിനു കൂടിയാണ് പിള്ളയുടെ കാര്‍മികത്വത്തില്‍ ഉലച്ചിലുണ്ടാക്കിയിരിക്കുന്നത്.
നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്ന വിഷയത്തില്‍ വനം മന്ത്രിയെന്ന നിലിയില്‍ കൈക്കൊണ്ട കര്‍ക്കശ നിലപാടാണ് തനിക്കെതിരെ ഇത്തരം ഒരു പെയ്ഡ് ന്യൂസ് വരുത്താന്‍ പിസി ജോര്‍ജ് ചുക്കാന്‍ പിടിക്കാന്‍ കാരണമെന്ന് ഗണേശ് പറയുന്നു.
ഫലത്തില്‍ വിവാദം മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സന്തോഷമുണ്ടാക്കുന്ന ഒന്നുകൂടിയാണ്. ഗണേശിനെ പുറത്താക്കാന്‍ പിള്ള നടത്തിയ നീക്കങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുമോ എന്ന സംശയം വന്നപ്പോള്‍ ഗണേശ് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം വേണ്ടിവന്നാല്‍ ഇടത്തേയ്ക്കു ചായാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തതുമാണ്.
പെണ്‍വിഷയത്തില്‍ വിവാദത്തിലായാല്‍ ഗണേശിനെ ഉള്‍ക്കൊള്ളാന്‍ ഇടതു മുന്നണിക്കു കഴിയാതെ വരും. അതോടെ അദ്ദേഹത്തെ വെടക്കാക്കി തനിച്ചാക്കുകയോ അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാതാക്കാനോ കഴിയുമെന്നതാണ് കോണ്‍ഗ്രസിന്റെ സന്തോഷം.
കടപ്പാട്: വൈഗ
Malabarflash
No comments:
Post a Comment