Latest News

തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്ര ഉത്സവത്തിന് തുടക്കമായി

നീലേശ്വരം : തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്ര ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഉത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടക്കുക. ദ്രവ്യകലശത്തിന് തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി ജയവിജയന്‍മാരുടെ ഇരട്ടത്തായമ്പകയും അരങ്ങേറി. രാത്രി ഓട്ടന്‍ തുള്ളല്‍. ഉല്‍സവ ദിവസങ്ങളില്‍ കേളി, തായമ്പക, പഞ്ചവാദ്യം, മേളം എന്നിവയുണ്ടാകും.

മൂന്നിനു വൈകിട്ട് ആറിന് മാതൃസമിതിയുടെ തിരുവാതിര. തുടര്‍ന്ന് കലാമണ്ഡലം അജിത നയിക്കുന്ന നൃത്തനൃത്യങ്ങളുടെ അരങ്ങേറ്റം. നാലിനു വൈകിട്ടു വിപിന്‍ രാഗവീണയുടെ സംഗീത കച്ചേരി. അഞ്ചിനു തിരുവഷ്ടമി ദിവസം വൈകിട്ട് 4.30ന് അരയി ചേരിക്കല്ല് നിവാസികളുടെ തിരുമുല്‍ക്കാഴ്ച വരവ്. വൈകിട്ടു ഭാനുമതിയമ്മയുടെ സംഗീത കച്ചേരി. രാത്രി 8.30ന് കേളി. 9. 30ന് കൂടിയാട്ടം.

ആറിനു വൈകിട്ട് മാതൃസമിതിയുടെ തിരുവാതിര. തുടര്‍ന്ന് നൂപുരധ്വനിയുടെ നൃത്തസന്ധ്യ. ഏഴിനു വൈകിട്ട് ഏഴിന് മാതൃസമിതിയുടെ തിരുവാതിര. തുടര്‍ന്ന് ദേവിമാഹാത്മ്യം നൃത്തശില്‍പം. എട്ടിനു വൈകിട്ട് ആറിന് ഉമേഷ് നീലേശ്വരത്തിന്റെ ഭക്തി ഗാനമേള. രാത്രി 8.30ന് പള്ളിവേട്ട. ഒന്‍പതിനു രാവിലെ ആറാട്ടോടെ ഉല്‍സവം സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.