Latest News

മൊഴിമാററ വിവാദം: സി. ഉമ്മര്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു

തളിപ്പറമ്പ: മുസ്ലിംലീഗില്‍ നിന്ന്‌ പുറത്താക്കിയ സി. ഉമ്മര്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത്‌ മുനിസിപ്പല്‍ മുസ്ലിംലീഗ്‌ ജനറല്‍ സെക്രട്ടറി കൊങ്ങായി മുസ്‌തഫക്ക്‌ നല്‍കിയിട്ടുണ്ട്‌. ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റ വിവാദവുമായി ബന്ധപ്പെട്ട്‌ ഉമ്മറിനോട്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ ട്രസ്റ്റുമായുള്ള ബന്ധം വിഛേദിക്കാന്‍ മുനിസിപ്പല്‍ മുസ്ലിംലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഉമ്മര്‍ അതിന്‌ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ സംഘടനയില്‍ നിന്ന്‌ പുറത്താക്കാന്‍ മേല്‍ കമ്മിറ്റിയോട്‌ ശുപാര്‍ശ ചെയ്‌തിരുന്നു. നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ ടൗണ്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചത്‌. രണ്ട്‌ ദിവസത്തിനകം മുസ്ലിംലീഗ്‌ മുനിസിപ്പല്‍ യോഗം ചേര്‍ന്ന്‌ രാജിക്കത്ത്‌ നഗരസഭ സെക്രട്ടറിക്ക്‌ നല്‍കുന്നതിനെ കുറിച്ച്‌ തീരുമാനമെടുക്കും. മുസ്ലിംലീഗിന്റെ സീനിയര്‍ നേതാവായ ഉമ്മര്‍ എസ്‌.ടി.യു നേതാവ്‌ കൂടിയാണ്‌. മുസ്ലിംലീഗ്‌ പ്രവര്‍ത്തകനായി തുടരുമെന്നും അതേസമയം പാണക്കാട്‌ തങ്ങള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട്‌ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.