വെളളിയാഴ്ച ഉച്ചയോടെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ അറബി കടലിന്റെ ചാരത്ത് സ്ഥിതി ചെയ്യുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര സന്നിധിയിലേക്ക് ആറാട്ടിനായി ഒഴുകിയെത്തിരുന്നു.
വൈവകുന്നേരം 5 മണിയോടെ ക്ഷേത്രത്തില്‍ നിന്നു ആറാട്ടുകടവിലേക്കുളള എഴുന്നത്ത് ആരംഭിച്ചു. എഴുന്നളളത്ത് കാണാന്‍ ജാതി മതഭേദമന്യേ നിരവധി പേരാണ് വഴിയരികില്ലൊം ഒത്തുകൂടിയത്. ആറാട്ടുകടവില്‍ നിന്നും രാത്രി തിരിച്ചെഴുന്നളളത്ത് തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെത്തുന്നതോടെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിന് കൊടി ഇറങ്ങും.
No comments:
Post a Comment