ബെയ്ജിങ്: തന്നേക്കാള്‍ ഒരടി നീളം കൂടുതലുള്ള മുടിയുമായി ചൈനീസ് സ്ത്രീ റെക്കോഡിലേക്ക്. അഞ്ചടി ഉയരമുള്ള 44കാരിയായ സെന്‍ യിങുവാന്റെ മുടിയുടെ നീളം ആറടി ഏഴിഞ്ച് ആണ്.— ഗുവാങ്‌സി പ്രവിശ്യയിലെ ഗ്വിഗാങ് സ്വദേശിനിയായ അവര്‍ 11 വര്‍ഷമായി മുടി മുറിച്ചിട്ടില്ല. ഏറെ പണിപ്പെട്ടാണ് തന്റെ മുടി പരിപാലിച്ചുവരുന്നതെന്ന് യിങുവാന്‍ പറയുന്നു. തലമുടി പൂര്‍ണമായും അഴിച്ചിട്ടുനടക്കാന്‍ ഇവര്‍ക്കു കഴിയില്ല. ശരാശരി ഓരോ വര്‍ഷവും 50 ഗ്രാം തൂക്കംവരുന്ന മുടിനാരുകളാണ് ഇവരുടെ തലയില്‍നിന്നു കൊഴിയുന്നത്. 2005 മുതല്‍ തന്റെ കൊഴിയുന്ന മുടിനാരുകള്‍ ഇവര്‍ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. മധ്യവയസ്സിനോടടുത്തെങ്കിലും മുടിയില്‍ ഇതുവരെ നര വീണിട്ടില്ല.
ബക്കറ്റില്‍ വെള്ളമെടുത്ത് മുടി അതില്‍ മുക്കിയാണ് കഴുകുന്നത്. മുടിയുടെ തിളക്കം വര്‍ധിക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഒരു കുപ്പി ബിയറില്‍ മുടി മുക്കുകയും ചെയ്യും. തന്റെ മുടി വന്‍ തുകയ്ക്കു വാങ്ങാന്‍ വാഗ്ദാനം വന്നിട്ടുണെ്ടന്നും അവര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
No comments:
Post a Comment