Latest News

ഏഷ്യാനെറ്റ് വിട്ട് ബ്രിട്ടാസ് വീണ്ടും കൈരളി യിലേക്ക്‌

തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് കൈരളി ടി.വിയുടെ തലപ്പത്തേക്ക് മടങ്ങിയെത്തുന്നു. മലയാളം കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ കൂടിയായ നടന്‍ മമ്മൂട്ടി വാര്‍ത്താക്കുറിപ്പിലൂടെയാണ് ബ്രിട്ടാസിനെ വീണ്ടും ചാനലിന്റെ എം.ഡിയും എഡിറ്ററുമായി നിയമിച്ച വിവരം അറിയിച്ചത്. ബ്രിട്ടാസിന്റെ മടങ്ങിവരവ് ചാനലിന്റെ മികവ് വര്‍ധിപ്പിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
ഏഷ്യാനെറ്റ് ചാനലിന്റെ ബിസിനസ്സ് ഹെഡ് സ്ഥാനം രാജിവെച്ച ബ്രിട്ടാസ് മാര്‍ച്ച് നാലിന് ചുമതലയേല്‍ക്കും. നിലവില്‍ ചാനലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ടി.ആര്‍ അജയന്‍ ഡയറക്ടറായി തുടരും. മാര്‍ക്കറ്റിങ് കമ്മിറ്റി ചെയര്‍മാന്‍ പദവി തുടര്‍ന്നും അജയന്‍ തന്നെ വഹിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.