Latest News

കോടതിയില്‍ മുശര്‍റഫിന് നേരെ ചെരിപ്പേറ്

ഇസ്ലാമാബാദ്: പാകിസ്താനില്‍ തിരിച്ചത്തെിയ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫിന് നേരെ കോടതിവളപ്പില്‍ ചെരുപ്പേറ്. മുശര്‍റഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കറാച്ചിയിലെ സിന്ധ് ഹൈകോടതിയില്‍ എത്തിയപ്പോഴാണ് സംഭവം. അഭിഭാഷകരുടെ പ്രതിഷേധത്തെ മറികടന്ന് ജാമ്യത്തിനായി കോടതിയിലേക്ക് കയറുന്നതിനിടയിലാണ് ആള്‍കൂട്ടത്തിനിടയില്‍ നിന്നും മുശര്‍റഫിനെതിരെ ചെരുപ്പ് എറിഞ്ഞത്. എന്നാല്‍ ആരാണ് എറിഞ്ഞതെന്നോ എറിഞ്ഞാളുടെ ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല.
അതിനിടെ, മുശര്‍റഫിന്റെമുന്‍കൂര്‍ ജാമ്യം പതിനഞ്ച് ദിവസം കൂടി കോടതി നീട്ടി. വിവിധ കേസുകളില്‍ അറസ്റ്റ് ഭീഷണിയും താലിബാന്‍ വധഭീഷണിയും നേരിട്ടിരുന്ന മുഷറഫിന് സിന്ധ് കോടതിയാണ് രാജ്യത്തിലേക്ക് വരുവാന്‍ ജാമ്യം അനുവദിച്ചത്. അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മാര്‍ച്ച് 24 നാണ് ദുബൈയില്‍ നിന്നും മുശര്‍റഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്.
മേയ് 11ന് നടക്കുന്ന പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പില്‍ തന്റെപാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് മുശര്‍റഫ് നയിക്കുവാനാണ് മുഷറഫ് രാജ്യത്ത് തിരിച്ചത്തെിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.