Latest News

വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ 3771 യൂണിറ്റ് വൈദ്യുതി മിച്ചം

നാദാപുരം: ഉമ്മത്തൂര്‍ എസ്.ഐ. ഹൈസ്‌കൂള്‍വിദ്യാര്‍ഥികള്‍ നടത്തിയ ഊര്‍ജസംരക്ഷണപദ്ധതിമൂലം ചെക്യാട് പഞ്ചായത്തില്‍ ലാഭിച്ചത് 3771 യൂണിറ്റ് വൈദ്യുതി.
1500 വീടുകളിലാണ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ വൈദ്യുതിസംരക്ഷണ ബോധവത്കരണം നടത്തിയത്. ആഴ്ചകള്‍തോറും വീടുകള്‍ കയറി മീറ്റര്‍ റീഡിങ് നടത്തിയ വിദ്യാര്‍ഥികള്‍ വൈദ്യുതിഉപഭോഗം കുറയ്ക്കാനുള്ള നിര്‍ദേശവും വീട്ടുകാര്‍ക്ക് നല്‍കി.
മൂന്നുമാസത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും 150 വീടുകളില്‍മാത്രം 3771 യൂണിറ്റ് വൈദ്യുതി കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണെന്ന് മനസ്സിലായി. ഉമ്മത്തൂര്‍ പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ എം. പ്രശാന്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ആമിന, അസിസ്റ്റന്റ് എന്‍ജിനീയര്‍ ചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.
വൈദ്യുതിഉപഭോഗത്തില്‍ വളരെ കുറവ് വരുത്തിയ രണ്ട് വീടുകള്‍ക്ക് സ്‌കൂളില്‍ നടക്കുന്ന സമാപനപരിപാടിയില്‍ ഇ.കെ. വിജയന്‍ എം.എല്‍.എ. സമ്മാനം വിതരണംചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.