Latest News

മാനവികതയുടെ പുനര്‍ നിര്‍മാണത്തിന് ഭാഷയെഉപയോഗിക്കണം:സമദാനി

തിരൂര്‍: വിദ്യാഭ്യാസത്തെ കാവ്യാത്മകമായി തിരുത്തിയെഴുതുകയും ജീവിതഗന്ധിയാക്കുകയും വേണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. അഭിപ്രായപ്പെട്ടു. തിരൂരില്‍ കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷയ്ക്ക് വിദ്യാഭ്യാസത്തില്‍ വലിയ പങ്കുണ്ട്. മാനവികതയുടെ പുനര്‍ നിര്‍മാണത്തിന് ഭാഷയെ ഉപയോഗിക്കണം. ഭാഷ മനുഷ്യന്റേതാണ് ജനങ്ങളുടേതുമാണ്. ഉര്‍ദു ഭാഷ ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിനും മതമൈത്രിക്കും വലിയ പങ്കുവഹിച്ചിട്ടുണ്ട്- സമദാനി പറഞ്ഞു.
കെ.യു.ടി.എ. പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉപഹാരം നല്‍കി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, തിരൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി.പി. അബ്ദുറഹിമാന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി. അബ്ദുള്‍ റസാഖ്, കെ.യു.ടി.എ. സെക്രട്ടറി കെ.എസ്.അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച രാവിലെ 10-ന് സമ്മേളനം തിരൂര്‍ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.