കണ്ണൂര്‍:കടവരാന്തയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് അര്‍ധരാത്രി പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30ഓടെ താണയ്ക്കടുത്ത് ടി.കെ.സ്റ്റോപ്പിലാണ് സംഭവം. കടവരാന്തയില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ പെട്രോള്‍ പൈപ്പ് മുറിച്ച് എണ്ണ ഊറ്റുന്നത് കണ്ട നാട്ടുകാര്‍ ഓടിച്ച് പിടികൂടുകയായിരുന്നു. ഒരാള്‍ ഓടുന്നതിനിടെ വീണ് പരിക്കേറ്റു. കൂടെയുണ്ടായിരുന്നയാളെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ച നിലയില്‍ പിടികൂടി.
പിടിയിലായ രണ്ടുപേര്‍ ആലക്കോട് പൂവഞ്ചാല്‍ സ്വദേശികളാണെന്ന് ടൗണ്‍ പോലീസ് അറിയിച്ചു. യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പരിക്കേറ്റ യുവാവിനെ പോലീസ് ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. ഇരുവരും പോലീസ് കസ്റ്റഡിയിലാണുള്ളത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കസാൻ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് അർജൻറീന ലോകകപ്പിൽ നിന്നും പുറത്തായി. മൂന്നിനെതിരെ നാല് ഗോളടിച്ച് ഫ്ര...
-
കൊച്ചി:[www.malabarflash.com] മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിക്കുന്ന സരിത എസ്. നായരുടെ വിവാദ കത്ത്...

No comments:
Post a Comment