Latest News

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫെസ്റ്റിന് സിറ്റിഗോള്‍ഡില്‍ തുടക്കമായി

കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫെസ്റ്റിന് സിറ്റിഗോള്‍ഡില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വിദഗ്ദ്ധരായ 25 തൊഴിലാളികളുടെ കരവിരുതില്‍ രൂപംകൊണ്ട ആഭരണ വിസ്മയങ്ങളാണ് ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്.
എലീസിയ വെഡ്ഡിംഗ് കളക്ഷന്‍, കേരള വെഡ്ഡിംഗ് കളക്ഷന്‍, സാരഥി തിരുമലൈ വെഡ്ഡിംഗ് കളക്ഷന്‍, കൃപയ ആണ്‍കെട്ട് ഡയമസ്, മോട്ടിഫ് അറേബ്യന്‍ വെഡ്ഡിംഗ് കളക്ഷന്‍, മുഗള്‍ ആന്റിക് വെഡ്ഡിംഗ് കളക്ഷന്‍, രജപുത്ര റോയല്‍ വെഡ്ഡിംഗ് കളക്ഷന്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ആകര്‍ഷണീയതയാണ്. 505 ഗ്രാം തൂക്കമുള്ള സ്വര്‍ണ ജാകറ്റ് പ്രദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധയാകര്‍ശിക്കുന്നു.
ഉദ്ഘാടനചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുര്‍ റഹിമാന്‍, കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി, ഉസ്മാന്‍ തെരുവത്ത്, ജലീല്‍ കോയ, എ.എ. അസീസ്, പി.എസ്. ഇബ്രാഹിം, പി. മൊയ്തീന്‍ ഉപ്പള, സി.എ. ഹാരിസ്, ഹനീഫ അരമന തുടങ്ങിയവര്‍ സംബന്ധിച്ചു. സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീംകോളിയാട് അതിഥികളെ സ്വീകരിച്ചു.
നിരവധി ആളുകള്‍ ഫെസ്റ്റ് വീക്ഷിക്കാന്‍ എത്തിയിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.