Latest News

നീലേശ്വരത്ത് മാലിന്യക്കൂമ്പാരത്തിനു തീയിട്ടത് നഗരസഭയെന്ന് യുഡിഎഫ്

നീലേശ്വരം: ദേശീയപാതയില്‍ നീലേശ്വരം പുഴയോരത്തെ മാലിന്യ കൂമ്പാരത്തിന് തീവച്ചത് നഗരസഭാ അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്ന് യുഡിഎഫ് അംഗങ്ങള്‍.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ പുഴയോരത്തെ മാലിന്യത്തിന് തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത നഗരസഭാ യോഗത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ ആക്ഷേപമുന്നയിച്ചത്.
നഗരസഭാ അധികൃതരുടെ അറിവോടെ തന്നെ ഇതു തീവച്ചു നശിപ്പിക്കുകയായിരുന്നു. നീലേശ്വരത്തെ ഭൂരിഭാഗമാളുകളും ഇതു തന്നെയാണ് പറയുന്നതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തീയും പുകയും ഉയര്‍ന്നതിനെ സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്‌തെങ്കിലും മാലിന്യ സംസ്‌കരണത്തിന് തുടര്‍ നടപടികളാലോചിക്കാതെയാണ് പിരിഞ്ഞത്.
വാര്‍ഡംഗം ഇ. ഷജീറിന്റെ അസാന്നിധ്യത്തില്‍ കെ.വി ദാമോദരനാണ് കൗണ്‍സിലില്‍ പ്രശ്‌നം ഉന്നയിച്ചത്. മാലിന്യക്കൂമ്പാരത്തില്‍ കരിമ്പിന്‍ ചണ്ടികളുകള്‍പ്പെടെ കണെ്ടത്തിയതിനാല്‍ ഇത് കാഞ്ഞങ്ങാട്ടു നിന്നു കൊണ്ടുവന്നതാണെന്ന് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ വാദിച്ചെങ്കിലും നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ തന്നെ കരിമ്പിന്‍ ജ്യൂസ് കട പ്രവര്‍ത്തിക്കുന്നുണെ്ടന്നും അവരാകാം ഇതിനു പിന്നിലെന്നും യുഡിഎഫ് അംഗം തയ്യില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ചിറപ്പുറത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ മാലിന്യങ്ങള്‍ തളളുന്നത് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തെ പുഴയോരത്താണ്. ഇതു മാര്‍ച്ച് 31 നകം നീക്കം ചെയ്യണമെന്ന്് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. മാലിന്യക്കൂമ്പാരത്തിലെ തീ കെടുത്താന്‍ അഗ്്‌നിശമന സേന ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കരിന്തളത്തു നിന്നു ലോറിയില്‍ മണ്ണ് കൊണ്ടുവന്നാണ് തീയണച്ചത്. മാലിന്യം നിറഞ്ഞ ഭാഗം മണ്ണിട്ടു നികത്തുകയും ചെയ്­തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.