Latest News

എന്‍ഡോസള്‍ഫാന്‍ : അവഗണന തുടര്‍ന്നാല്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം

MalabarFlash

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണന തുടര്‍ന്നാല്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് ജനപ്രതിനിധികളുടെ സത്യാഗ്രഹ സമരം വിദ്യാനഗര്‍ ബി സി റോഡ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന വഞ്ചനാപരമായ നിലപാട് ഉപേക്ഷിക്കുക, മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യാഗ്രഹം.
വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റ് കവാടം ചുറ്റി സത്യാഗ്രഹം ഇരിക്കുന്ന ബി സി റോഡ് ജംഗ്ഷനില്‍ സമാപിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ സ്വാഗതം. എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ കെ നാരായണന്‍, കെ പി സതീശ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, എം അനന്തന്‍ നമ്പ്യാര്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കരിവെള്ളൂര്‍ വിജയന്‍, കൊടക്കാട് നാരായണന്‍, കെ വി കുഞ്ഞിരാമന്‍, അസീസ് കടപ്പുറം, എം കെ അബ്ദുല്ല, സി എച്ച് കുഞ്ഞമ്പു, ഗൗരി, നാരായണന്‍ പേരിയ, മുസ്തഫ തോരവളപ്പ്, ഹരീഷ് ബി നമ്പ്യാര്‍, ജോസഫ് വടകര തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ബോവിക്കാനം, പെരിയ, കാഞ്ഞങ്ങാട് സൗത്ത്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 12.10 വരെ റോഡ് ഉപരോധിച്ചു.
MalabarFlash


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Endosulfan, LDF, P Karunakaran MP

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.