കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ എസ്.പി ഓഫീസ് മാര്‍ച്ചും, ധര്‍ണയും നടത്തിയിരുന്നു. ഒപ്പു ശേഖരണവും നടത്തി അന്നത്തെ മുഖ്യ മന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതേതുടര്‍ന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും നിബന്ധനകളോടെ ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു
പിന്നീട് ജാമ്യ വ്യവസ്ഥ ലംഘിച്ച് ഗള്‍ഫില്‍ പോയ പ്രതികള്‍ ഇടയ്ക്ക് നാട്ടില്‍ വന്ന് പോകുന്നത് പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. സാമ്പത്തികമായി പിന്നിലായിരുന്ന പ്രതികള്‍ കൊലപാതകത്തിന് ശേഷം ആര്‍ഭാഢ ജീവിതമാണ് നയിക്കുന്നതെന്നും യോഗം വ്യക്തമാക്കി.
കൊലപാതകം ആസൂത്രണം ചെയ്തവരെയും, പ്രതികളെ സാമ്പത്തികമായി സഹായിച്ചവരെയും, പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും ദുബൈ എരിയാല്‍ യൂത്ത് കള്‍ചറല്‍ സെന്റര്‍ യോഗം ആവശ്യപ്പെട്ടു.
ഇ.വൈ.സി.സി ദുബൈ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ എരിയാല്‍ അധ്യക്ഷത വഹിച്ചു. ജാഫര്‍, കരിം മല്ലം, അബു ഗോള്‍ഡ് ലാന്റ്, ബി.എ.അബൂബക്കര്‍, സമീര്‍ പേരാല്‍ എന്നിവര്‍ സംസാരിച്ചു. ഹമീദ് ബള്ളീര്‍ സ്വാഗതവും, ജംഷീര്‍ എരിയാല്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment