മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ചികിത്സക്കായി രക്തം സ്വീകരിച്ച എട്ട് വയസ്സുകാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ജില്ല ആരോഗ്യവകുപ്പ് അധികൃതരാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് പെണ്‍കുട്ടി രക്തം സ്വീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രികളില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പെണ്‍കുട്ടി തല്‍സീമിയ രോഗത്തിന് ചികിത്സ തേടി വരുകയായിരുന്നു. എട്ടുമാസം മുമ്പ് കയ്യില്‍ ചൊറിച്ചില്‍ സ്ഥിരമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഇതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഇന്ത്യാവിഷനോട് പ്രതികരിച്ചു. ആരോഗ്യ വകുപ്പിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
(Indiavision)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...
No comments:
Post a Comment