Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
പെണ്‍കുട്ടിക്കെതിരെ അപവാദം; പ്രാദേശിക നേതാവിന് പണി കിട്ടി
ബേക്കല്‍: മാസ്തിഗുഡ്ഡയിലെ സ്ക്കൂള് വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ബന്ധപ്പെടുത്തി അപവാദം പ്രചരിപ്പിച്ച സംഭവം പള്ളിക്കരയില്‍ കൂട്ടത്തല്ലിനിടയാക്കി. ചൊവ്വാഴ്ച ഉച്ചക്ക് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയായ 15 കാരിയും പൂച്ചക്കാട്ടെ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രെ. ഇവരുടെ പ്രണയം അറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍ യുവാവിനെ തന്ത്രപൂര് വ്വം ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. യുവാവ് ഗള്‍ഫിലേക്ക് പോയതിന് ശേഷം പെണ്‍കുട്ടിയെ കുറിച്ച് ഭരണപക്ഷ പാര്‍ട്ടിയുടെ പൂച്ചക്കാട്ടെ പ്രാദേശിക നേതാവ് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൊവ്വാഴ്ച സംഘടിതരായി പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി നേതാവിനെ ചോദ്യം ചെയ്തു. 'സ്വതന്ത്ര ഭാരതത്തില്‍ ആര്‍ക്കും എന്തും പറയാന്‍ അവകാശമുണ്ടെന്നും അത് തെളിയിക്കേണ്ടവര്‍ക്ക് തെളിയിക്കാമെന്നും' നേതാവ് പറഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രോഷാകുലരായി. പ്രകോപിതരായ ഇവര്‍ നേതാവിനെ വളഞ്ഞിട്ട് നന്നായി കൈകാര്യം ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. പക്ഷെ പോലീസില്‍ പരാതി കൊടുക്കാനോ ആശുപത്രിയില്‍ ചികിത്സ തേടാനോ നേതാവ് കൂട്ടാക്കിയില്ല. സംഭവം നാട്ടില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...
No comments:
Post a Comment