Latest News

പാലക്കാട് പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു

പാലക്കാട് : ചെര്‍പ്പുളശേരി പന്നിയംകുറിശിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.പന്നിയംകുറുശ്ശി സ്വദേശികളായ പാലേങ്കില്‍ അയ്യപ്പന്റെ മകന്‍ സുകുമാരന്‍ (65), പുത്തന്‍പീടികക്കല്‍ മൊയ്തുവിന്റെ മകന്‍ മുസ്തഫ (40), അകത്തേയംപറമ്പില്‍ ശങ്കരന്റെ മകന്‍ സദാശിവന്‍ (42), ചേരിക്കാട്ടില്‍ ചന്ദ്രന്റെ മകന്‍ സുരേഷ്‌കുമാര്‍ (36), ചേര്‍ക്കത്തൊടി ചക്കന്റെ മകന്‍ രാമന്‍ (54), നെല്ലായ പുലാക്കാട് എളപ്പാംകോട്ട താഴത്തേതില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുസ്തഫ (42) എന്നിവരാണ് മരിച്ചത്.കോങ്ങാട് മാര്‍ക്കംതൊടി മണിയാണ് (49) ചികിത്സയിലുള്ളത്. ശനിയാഴ്ച വൈകുന്നേരം നടന്ന അടിയന്തര ശസ്ത്രക്രിയയില്‍ മണിയുടെ ഇടതുകാല്‍ മുറിച്ചുനീക്കിയതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ സേ്ഫാടനമുണ്ടായത്. റബ്ബര്‍ത്തോട്ടത്തിന് നടുവില്‍ താത്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിച്ച നിര്‍മാണശാലയിലായിരുന്നു അപകടം. തുടര്‍ച്ചയായി മൂന്ന് സേ്ഫാടനം നടന്നതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സംഭവസമയം ഷെഡ്ഡില്‍ ഉണ്ടായിരുന്ന ഏഴുപേരും അപകടത്തില്‍പ്പെട്ടു. അതിനാല്‍ സേ്ഫാടനം എങ്ങനെയുണ്ടായെന്നതിനെപ്പറ്റി വ്യക്തമായ രൂപമില്ല.
സമീപവാസിയായ കളകുന്നത്ത് മുഹമ്മദ്കുട്ടിയാണ് (79) പടക്കശാലയുടെ ലൈസന്‍സി. ഇയാള്‍ പോലീസില്‍ ഹാജരായി. മാര്‍ച്ച് 31വരെ മുഹമ്മദ്കുട്ടിക്ക് പടക്കനിര്‍മാണത്തിന് ലൈസന്‍സുണ്ടെന്ന് പോലീസ് പറഞ്ഞു.
റബ്ബര്‍ത്തോട്ടത്തില്‍ വിവിധ തട്ടുകളിലായി ആറ് ഷെഡ്ഡുകളാണുണ്ടായിരുന്നത്. ഇതില്‍ രണ്ട് ഷെഡ്ഡുകള്‍ കത്തിയമര്‍ന്നു. മലപ്പുറം ജില്ലയിലെ ഏലംകുളം മാട്ടായയില്‍ ഉത്സവത്തിനായി നിര്‍മിച്ചതായിരുന്നു പടക്കങ്ങള്‍. കുറച്ച് സ്റ്റോക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് പ്രാഥമികനിഗമനം.
സേ്ഫാടനത്തില്‍ നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാമനും സദാശിവനും കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയിലാണ് മരിച്ചത്. സേ്ഫാടനത്തില്‍ സമീപത്തെ രണ്ട് വീടുകള്‍, പള്ളി, അങ്കണവാടി എന്നിവയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
സത്യഭാമയാണ് സുകുമാരന്റെ ഭാര്യ. മക്കള്‍: പ്രവീണ്‍, കൃഷ്ണകുമാര്‍, ബിന്ദു. മരുമക്കള്‍: ജിനി, ജയന്‍.
പുത്തന്‍പീടികക്കല്‍ മുസ്തഫയുടെ ഭാര്യ സുഹറ. മക്കള്‍: ജസ്‌ന, ജസീല, ജസീര്‍.
സദാശിവന്റെ ഭാര്യ ഉഷ. മക്കള്‍: സനല്‍, വിമല്‍, വര്‍ഷ.
ദേവകിയാണ് സുരേഷ്‌കുമാറിന്റെ അമ്മ. ഭാര്യ: ദീപ. മക്കള്‍: അക്ഷയ്ചന്ദ്രന്‍, അമൃത. ചെര്‍പ്പുളശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം കൃഷ്ണദാസ് സഹോദരനാണ്.
താഴത്തേതില്‍ മുസ്തഫയുടെ ഭാര്യ ആയിഷ. മക്കള്‍: അനീസ, ഫാരിസ, റുമൈസ, ഉനൈസ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.