കിളിമാനൂര്: ട്രാന്സ്ഫോര്മറിലെ അറ്റുകുറ്റപ്പണികള്ക്കിടയില് ജീവനക്കാര്ക്ക് ഷോക്കേറ്റു. കണ്ടുനിന്ന കെ.എസ്.ഇ.ബി. സബ്എന്ജിനീയര് അടുത്തുള്ള റബ്ബര്തോട്ടത്തില് തൂങ്ങിമരിച്ചു.
മടവൂര് കെ.എസ്.ഇ.ബി. സബ്എന്ജിനീയര്, നഗരൂര് നെടുമ്പറമ്പ് എന്ജിനീയറിങ് കോളേജിന് സമീപം തൊടിയില് പുത്തന്വീട്ടില് ഷിബു (38) ആണ് മരിച്ചത്. ലൈന്മാന് രാജേന്ദ്രന്, കരാര് ജീവനക്കാരന് പോങ്ങനാട് ആലത്തുകാവ് സ്വദേശി കുട്ടന് എന്ന് വിളിക്കുന്ന ഗിരീഷ്കുമാര് (23) എന്നിവര്ക്കാണ് പണിക്കിടെ ഷോക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റവരില് രാജേന്ദ്രന്റെ നില ഗുരുതരമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം സബ്എന്ജിനീയര് ഷിബുവിന്റെ നേതൃത്വത്തില് അഞ്ച് ജീവനക്കാരാണ് മടവൂര് മാവിന്മൂടിന് സമീപത്തുള്ള ട്രാന്സ്ഫോര്മറില് അറ്റകുറ്റപ്പണികള്ക്കെത്തിയത്. രാജേന്ദ്രനും ഗിരീഷുമാണ് ട്രാന്സ്ഫോര്മറില് കയറി പണി ചെയ്തിരുന്നത്. പണിക്കിടയില് ഇരുവര്ക്കും ഷോക്കേല്ക്കുകയായിരുന്നു. രണ്ട് ലൈന് ഉള്ളതില് ഒരു ലൈന് ഓഫാക്കാന് മറന്നുപോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
ഷോക്കേറ്റ് താഴെവീണ ജീവനക്കാരെ കെ.എസ്.ഇ.ബിയുടെ ജീപ്പില് മെഡിക്കല്കോളേജ് ആസ്പത്രിയിലേക്ക് അയച്ച ഉടനെ ജോലിക്ക് കൊണ്ടുവന്ന പ്ലാസ്റ്റിക് കയറിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തൊട്ടടുത്തുള്ള റബ്ബര് തോട്ടത്തിലെത്തി ഷിബു തൂങ്ങിമരിക്കുകയായിരുന്നു.
നേരത്തെ ജോലിചെയ്തിരുന്ന ഓഫീസിലും കൃത്യനിര്വഹണത്തിലെ പിഴവുമൂലം ഇതേ ഉദ്യോഗസ്ഥന് രണ്ട് മാസത്തോളം സസ്പെന്ഷനിലായിരുന്നു. ജോലിയില് വീണ്ടും പിഴവ് പറ്റിയതിലെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കള് പറയുന്നു. അടുത്തിടെയാണ് നഗരൂരിന് സമീപം ഷിബു പുതിയ വീട് പണികഴിപ്പിച്ചത്. ഭാര്യ: സ്വപ്ന. മക്കള്: ദേവനന്ദ, ദേവിനന്ദ.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര് ഒളവ...
-
കാസര്കോട്: ഓട്ടോ ഡ്രൈവര് ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് മരിച്ചു. കാസര്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര് ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല് ഉലമ കാസര്കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില് ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില് പ്രവര്ത്തിച്ച് വരുന്ന വികെയര് മീത്തല് മാങ്ങാട് എല്ലാം വര്ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്ഷകത്തില് എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
No comments:
Post a Comment