Latest News

സച്ചിൻ ബേബി രാജസ്ഥാൻ റോയൽസിൽ


ചെന്നൈ: കേരളത്തിന്റെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍(ഐപിഎല്‍) ഇടംപിടിച്ചു. രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് സച്ചിന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 10 ലക്ഷം രൂപയ്ക്കാണ് റോയല്‍സ് സച്ചിനെ സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണു സച്ചിനെ തെരഞ്ഞുെക്കാന്‍ റോയല്‍സിനെ പ്രേരിപ്പിച്ചത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിലെ മലയാളി പ്രാതിനിധ്യം മൂന്നായി. മലയാളി താരങ്ങളായ എസ്. ശ്രീശാന്ത്, സഞ്ജു വിശ്വനാഥ് എന്നിവര്‍ നിലവില്‍ ടീമിലുണ്ട്. വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരേ സച്ചിന്‍ ബേബി സെഞ്ചുറി നേടിയിരുന്നു. 70 പന്തില്‍ 12 ഫോറുകളുടെ പിന്‍ബലത്തില്‍ 104 റണ്‍സ് നേടിയ സച്ചിന്‍ പുറത്താകാതെ നിന്നു. മത്സരത്തില്‍ വിജയിച്ചു കേരളം സെമിഫൈനലില്‍ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേരളം വിജയ് ഹസാരെ ട്രോഫിയില്‍ സെമിയിലെത്തുന്നത്. അതേസമയം, ദേവ്ധര്‍ ട്രോഫിക്കു വേണ്ടിയുള്ള ദക്ഷിണ മേഖലാ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ ബേബി അടക്കം മൂന്നു മലയാളികളെ ഉള്‍പ്പെടുത്തി. സഞ്ജു വി. സാംസണ്‍, സന്ദീപ് വാര്യര്‍ എന്നിവരാണു ടീമില്‍ ഇടംപിടിച്ച മറ്റുള്ളവര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.