പിക്കപ് വാനിലെ യാത്രക്കാരനായിരുന്നു അയ്യൂബ്. ഉപ്പളയില്‍ നിന്ന് കൊപ്ര കയറ്റി ബദിയടുക്കയിലേക്ക് വരുമ്പോള്‍ ഷിറിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നറിന്റെ പിറകില്‍ പിക്കപ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ഓടിക്കൂടിയവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാന്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അയ്യൂബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ബദിയടുക്ക ആനക്കല്ലില്‍ വീടിനടുത്തായാണ് അയ്യൂബ് കൊപ്ര വ്യാപാര സ്ഥാപനം നടത്തുന്നത്. അബൂബക്കര്‍-ആഇശാബി ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. ഒന്നരവസുള്ള റൈഫാന ഏക മകളാണ്. സഹോദരങ്ങള്‍: സിറാജ്, അനീസ്.
No comments:
Post a Comment