Latest News

പിലി­ക്കോട്ടെ മദ്യ­ഷാപ്പ്:കള­ക്ടര്‍ ചര്‍ച്ച ചെയ്യും

കാസര്‍കോട്: പിലി­ക്കോട്ട് പടു­വ­ളത്ത് ദേശീയപാത­യുടെ അരി­കി­ലു­ളള ബിവ­റേ­ജസ് കോര്‍പ്പ­റേ­ഷന്റെ മദ്യ­വില്‍പ­ന­ശാല നില­വി­ലു­ളള സ്ഥല­ത്തു നിന്ന് നീക്കം ചെയ്യ­ണ­മെന്ന പ്രശ്‌ന­ത്തെ­ക്കു­റിച്ചു ജില്ലാ­ക­ള­ക്ടര്‍ എക്‌സൈസ് അധി­കൃ­ത­രു­മായി ചര്‍ച്ച ചെയ്യു­മെന്ന് ജില്ലാ­തല ജന­കീയ സമിതി യോഗ­ത്തില്‍ അധി­കൃ­തര്‍ അറി­യി­ച്ചു. ­യോ­ഗ­ത്തില്‍ ഡെപ്യൂട്ടി കള­ക്ടര്‍ എന്‍.­ദേ­വി­ദാസ് അധ്യ­ക്ഷത വഹി­ച്ചു.
പടു­വ­ളത്തെ മദ്യ­വില്‍പ്പ­ന­ശാല പിലി­ക്കോട് സ്‌ക്കൂളി­ന­ടു­ത്താണ് സ്ഥിതി ചെയ്യു­ന്ന­തെ­ന്നും ­ഇ­തു­മൂലം വിദ്യാര്‍ത്ഥി­കള്‍ മദ്യ­ത്തിനു അടി­മ­യായി മാറി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തായും പടു­വളം മദ്യ­വില്‍പ്പ­ന­ശാ­ല­യ്‌ക്കെ­തിരെ മൂന്നു മാസ­മായി സമരം നടത്തി വരുന്ന പ്രതി­നി­ധി­കള്‍ യോഗ­ത്തില്‍ വിശ­ദീ­ക­രി­ച്ചു. മദ്യ­പാനം മൂലം ഈ പ്രദേ­ശത്ത് നിര­വധി പേര്‍ അപ­ക­ട­ത്തിലും മറ്റും മരി­ച്ചി­ട്ടു­ണ്ട്.മദ്യ­പാ­ന­ത്തി­നെ­തിരെ സ്‌ക്കൂള്‍ കുട്ടി­ക­ളില്‍ ബോധ­വല്‍ക്ക­രണ പരി­പാടി കാര്യ­ക്ഷ­മ­മാ­ക്കാന്‍ യോഗം തീരു­മാ­നി­ച്ചു­.
ജി­ല്ല­യില്‍ ഇതി­നകം തന്നെ 30 സ്‌ക്കൂളു­ക­ളില്‍ ലഹരി വിരുദ്ധ ക്ലാസ്സു­കള്‍ രൂപീ­ക­രി­ച്ചി­ട്ടു­ണ്ട്. ഈ ക്ലാസ്സു­കള്‍ക്ക് ബോധ­വല്‍ക്ക­രണ പരി­പാ­ടി­കള്‍ സംഘ­ടി­പ്പി­ക്കാന്‍ എക്‌സൈസ് വകുപ്പ് സഹാ­യ­ധനം അനു­വ­ദി­ച്ചി­ട്ടു­ണ്ട്. കുടും­ബ­ശ്രീ,­ സ്റ്റു­ഡന്റ്‌സ് പോലീസ് കേഡ­റ്റ്,­ എന്‍.­എ­സ്.­എസ,് നെഹ്‌റു യുവ­കേന്ദ്ര വള­ണ്ടി­യര്‍മാര്‍ എന്നി­വ­രുടെ സഹ­ക­ര­ണ­ത്തോടെ ബോധ­വല്‍ക്ക­രണ പരി­പാ­ടി­കള്‍ വ്യാപ­ക­മാ­ക്കും.കഴിഞ്ഞ ജന­കീയ കമ്മി­റ്റിക്ക് ശേഷം കാസര്‍കോട്് എക്‌സൈസ് ഡിവി­ഷ­നില്‍ 308 റെയ്ഡു­കള്‍ നട­ത്തി. 39 കേസു­കള്‍ കണ്ടു­പി­ടി­ച്ചു. 32 പേരെ അറസ്റ്റ് ചെയ്തു.125ലിറ്റര്‍ വിദേ­ശ­മ­ദ്യം, 27 ലിറ്റര്‍ ചാരാ­യം, 835 ഗ്രാം കഞ്ചാവ,് 39 ലിറ്റര്‍ ബിയര്‍, 139 ലിറ്റര്‍ വാഷ് എന്നി­വയും സ്‌കൂട്ടറും പിടി­ച്ചെ­ടുത്ത­ു­. 348 പ്രാവശ്യം കള­ള്ഷാ­പ്പു­കള്‍ പരി­ശോ­ധി­ക്കു­കയും 52 കള്ള് സാമ്പി­ളു­കള്‍ രാസ­പ­രി­ശോ­ധ­ന­യ്ക്ക­യ­ക്കു­കയും ചെയ്തു­. പോലീസ് 150 കിലോഗ്രാം കഞ്ചാവ് പിടി­ച്ചെ­ടുത്തു.
കഴിഞ്ഞ ജന­കീയ കമ്മിറ്റി തീരു­മാ­ന­യോഗം ബന്ത­ടു­ക്ക­യില്‍ വ്യാജ­മ­ദ്യ­ത്തിനും മയ­ക്കു­മ­രു­ന്നി­നു­മെ­തി­രായി ജന­കീയ കണ്‍വെന്‍ഷന്‍ നട­ത്തി. വാര്‍ഡു­തല കമ്മി­റ്റി­കളും രൂപീ­ക­രി­ച്ചു.­എ­ക്‌സൈ­സ്,­ പോ­ലീ­സ്,­ വനം എന്നീ വകു­പ്പു­കള്‍ സംയു­ക്ത­മായി ചാമ­ക്കൊ­ച്ചി,­പാ­ലാര്‍,­മാ­ണി­മൂല വന­മേ­ഖ­ല­ക­ളില്‍ റെയ്ഡ് നടത്തി വാറ്റു­പ­ക­ര­ണ­ങ്ങള്‍ നശി­പ്പി­ച്ചു. ഹോസ്ദുര്‍ഗ്ഗ് റെയ്ഞ്ചിലെ മൂല­ക്കണ്ടത്ത് നട­ത്തിയ റെയ്ഡില്‍ 44 ലിറ്റര്‍ വാഷ്പിടി­ച്ചെ­ടുത്തു. മൂല­ക്കണ്ടത്തെ ശാരദയെ 5 ലിറ്റര്‍ ചാരാ­യ­മ­ടക്കം അറസ്റ്റുചെയ്തു.നെല്ലി­ക്കുന്ന,് കസബ, ചേരംങ്കൈ എന്നി­വി­ട­ങ്ങ­ളിലും റെയ്ഡ് നട­ത്തി.
യോഗ­ത്തില്‍ എക്‌സൈസ് അസി­സ്റ്റന്റ് കമ്മീ­ഷ­ണര്‍ വി.­കെ.­രാ­ധാ­കൃ­ഷ്ണന്‍ ഡിവൈ­എസ്പി എം.­പി.­മോ­ഹ­ന­ച­ന്ദ്രന്‍, നീലേ­ശ്വരം മുനി­സി­പ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.ഗൗരി,­ സ­മിതി അംഗ­ങ്ങ­ളായ എ.­കു­ഞ്ഞി­രാ­മന്‍ നായര്‍,­ എ­സ്.­കു­മാര്‍, ­ഷാഫി ചെമ്പ­രി­ക്ക, ­തോ­മസ് സെബാ­സ്റ്റ്യന്‍, പിലി­ക്കോട് മദ്യ­വില്‍പ്പ­ന­ശാ­ല­യ്‌ക്കെ­തിരെ നട­ത്തുന്ന സമരസമിതി പ്രതി­നി­ധി­യായ വി.­കെ.­ഗോ­പി, ­പി.­സി.­ബാ­ല­ച­ന്ദ്രന്‍,­ അ­നൂ­പ്കു­മാര്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.