Latest News

എല്‍.പി സ്­കൂളിലെ 13 വിദ്യാര്‍ത്ഥിനികളെ പ്രധാനാധ്യാപകന്റെ പീഡിപ്പിച്ചു

തൃക്കരിപ്പൂര്‍ : എല്‍.പി സ്­കൂള്‍ പ്രധാനാധ്യാപകന്‍ 13 വിദ്യാര്‍ത്ഥിനികളെ സ്­കൂളില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ചെറുവത്തൂരിനടുത്ത ഒരു എല്‍.പി സ്­കൂളിലെ 13 വിദ്യാര്‍ത്ഥിനികളെയാണ് പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചത്. കാസര്‍കോട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ­ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പീഡനത്തിനിരയയ വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കുകയും നീലേശ്വരം പോലീസിന് പരാതി കൈമാറുകയുമായിരുന്നു.
നാല് അധ്യാപകര്‍ മാത്രമാണ് ഈ സ്­കൂളില്‍ ജോലിചെയ്യുന്നത് ഇതില്‍ ഏക പുരുഷ അധ്യാപകനാണ് പീഡനം നടത്തിയതെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഇയാളുടെ ഭാര്യയും ഈ സ്­കൂളില്‍ അധ്യാപികയാണ്. മറ്റ് ക്ലാസുകളില്‍ അധ്യാപികമാര്‍ ക്ലാസെടുക്കുന്ന സമയത്ത്് പ്രധാനാധ്യാപകന്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളെയും കളിക്കാനായി പുറത്തേക്ക് വിടുമെന്നും പിന്നീട് താല്‍പര്യമുള്ള ഓരോ പെണ്‍കുട്ടികളെയായി ക്ലാസിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്യുമെന്നാണ് പരാതിയില്‍ പറയുന്നത്.
കുട്ടികള്‍ സ്­കൂളില്‍ പോകാന്‍ തയാറെടുക്കാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രധാനാധ്യാപകന്റെ പീഡനകഥകള്‍ അറിയുന്നത്. നാലാംക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി ചൈല്‍ഡ് ലൈനിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി നീലേശ്വരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി­യത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.