മംഗലാപുരം: 4.8 ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പും ഇലക്ട്രോണിക് സാധനങ്ങളുമടക്കം മോഷ്ടിച്ച സംഘത്തെ ചൊവ്വാഴ്ച കദ്രി പോലീസ് പിടികൂടി. ബന്തറിലെ മുനീര്‍ അഹ്മദ് എന്ന ഗുഡ്‌സ് മുനീര്‍, മുന്ന എന്ന നിതിന്‍(57), മഞ്ചേശ്വരം ഹൊസങ്കടിയിലെ ഇബ്രാഹിം (67) എന്നിവരെ ശിവ്ബാഗില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തു.
ബള്‍മട്ട, ബെജായിലെ സ്‌മൈല്‍ ഡെന്റല്‍ ക്ലിനിക്ക്, പി.വി.എസ് കമ്പ്യൂട്ടര്‍ സെന്റര്‍, കാപ്പിക്കാട് ഉറുവ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സംഘം മോഷ്ടിച്ചത്.
നാല് എല്‍.സി.ഡി, രണ്ട് ക്യാമറ, എട്ട് ലാപ്‌ടോപ്,മൂന്ന് മൊബൈല്‍ ഫോണ്‍,
ഹെഡ് ഫോണ്‍ എന്നീ ഇലക്ട്രോണിക് സാധനങ്ങള്‍ അടക്കം 4,84,690 രൂപയുടെ സാധനങ്ങളാണ് പോലീസ് പിടികൂടിയത്. മോഷണം നടത്തിയ സ്ഥലത്തു നിന്നും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കണ്ടെടുത്തു.
പിടികൂടിയ മോഷ്ടാക്കള്‍ മറ്റു കേസുകളിലും പ്രതികളാണ്. മുനീറിന്റെ ഭാര്യ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീറിനെ പോലീസ് പിടികൂടിയത്. മുനീറിന്റെ പിതാവ് അസീസും, സഹോദരനും മോഷണത്തില്‍ പങ്കാളികളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment