സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എറണാകുളത്ത് രിസാല സ്‌ക്വയറിലാണ് ഏപ്രില്‍ 26,27,28 തിയ്യതികളില്‍ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനം നടക്കുന്നത്. വെള്ളിയാഴ്ച പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പെട്ടി ഇളക്കല്‍ ചടങ്ങ് നട ത്തി.
സമ്മേളനത്തിന്റെ വ്യത്യസ്ഥ കര്‍മ്മ പദ്ധതികള്‍ വളരെ ആകര്‍ഷണിയവും വ്യത്യസ്ഥത നിറഞ്ഞതുമാണ് . ജില്ലയിലെ വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന പെട്ടികള്‍ സെക്ടര്‍ കേന്ദ്രങ്ങളില്‍ സംഗമിക്കും. സെക്ടര്‍ കേന്ദ്രങ്ങളില്‍ നിന്നും കൂട്ടമായി വരുന്ന പെട്ടികള്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഒന്നിക്കും. ജില്ലയിലെ മുഴുവന്‍ റോഡുകളിലൂടെയും കടന്നുവരുന്ന ദേശീയ സംസ്ഥാന പാതകളിലൂടെ നഗരിത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് നഗരത്തില്‍ പെട്ടികള്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിന് വെക്കും. രൂപകല്‍പനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കൂടുതല്‍ പണം നിക്ഷേപിച്ചതിന്നും രണ്ടും മൂന്നും സ്ഥാനം നേടിയ പെട്ടികള്‍ക്കും സംസ്ഥാന സമ്മേളന നഗരിയില്‍ അവാര്‍ഡ് നല്‍കും. ജില്ലാ ജ്യൂറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സമ്മാനര്‍ഹരെ പ്രഖ്യാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment