Latest News

സഅദിയ്യ:യുടെ തണലില്‍ ഒരു അനാഥയ്ക്ക് കൂടി മംഗല്യ സൗഭാഗ്യം


കാസര്‍കോട്: വിദ്യാഭ്യസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുേന്നറുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ ഒരു അനാഥ ബാലികയ്ക്കു കൂടി മംഗല്യ ഭാഗ്യം ലഭിച്ചു. ആറു വര്‍ഷത്തോളമായി സഅദിയ്യ: വനിത യതീംഖാനയില്‍ പഠിച്ച് കൊണ്ടിരിക്കു പുത്തൂര്‍ സവണൂരിലെ സുമയ്യയാണ് വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ഉള്ളാള്‍ ഇബ്രാഹിം ഫഖീര്‍ എന്നവരുടേയും മറിയമ്മയുടേയും മകന്‍ അബ്്ദുറഹ്്മാനാണ് സുമയ്യെയ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്നത്.
13 വര്‍ഷം പിന്നിടുന്ന സഅദിയ്യ: വനിത യതീംഖാനയില്‍ അന്തേവാസിയായ സുമയ്യ സവണൂര്‍ പെര്‍ണെ ഹൗസ് മര്‍ഹൂം യൂസപുഫിന്റെയും നഫീസയുടെയും മകളാണ്. 16 വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട സുമയ്യ ഇപ്പോള്‍ സഅദിയ്യ: വനിത കോളജില്‍ അഫ്‌സലുല്‍ ഉലമ ബി.എ. പഠിച്ചുകൊണ്ടിരിെക്കയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 22 പെകുട്ടികള്‍ക്ക് മംഗല്യസൗഭാഗ്യം ഉണ്ടായി.
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടേയും വിദ്യാര്‍ഥികളുടേയും സാനിധ്യത്തില്‍ ധന്യമായ നിക്കാഹ് സദസ്സിന് .സമസ്ത വൈസ് പ്രസിഡന്റും ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ എ.കെ.അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അബ്്ദുല്‍ റസ്സാഖ് സഅദി, അബ്ദുല്ല ഹുസൈന്‍ കടവത്ത്്, എസ്. എ. അബ്്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജംഷീര്‍ അഹ്‌സനി, മുസ്തഫ ഫാളിലി, ഫാളില്‍ സഅദി അരീക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യ: യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുതിനും ഉത്സാഹിക്കുത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.