Latest News

തിരുമുല്‍കാഴ്ചക്ക് സ്വീകരണം നല്‍കിയതിനെതിരെ ലഖുലേഖ വിതരണ ചെയ്ത രണ്ട് പേര്‍ പിടിയില്‍

ഉദുമ: തിരുമുല്‍കാഴ്ചക്ക് ജമാഅത്ത് കമ്മിററി സ്വീകരണം നല്‍കിയതിനെതിരെ ലഖുലേഖ വിതരണ ചെയ്തിന് 2 പേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മീത്തല്‍ മാങ്ങാട്ടെ കെ എന്‍ നൗഷാദ് (25), മാങ്ങാട് -കൂളിക്കുന്ന് റോഡിലെ ഇബ്രാഹിം (46) എന്നിവരെയാണ് ബേക്കല്‍ എസ്‌ഐ എം രാജേഷ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള മാങ്ങാട്-ബാര തിരുമുല്‍കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് മാങ്ങാട് ടൗണ്‍ ഖിളര്‍ ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കുകയും ജ്യൂസും കുടിവെള്ളവും നല്‍കിയിരുന്നു. ഇത് ഇത് തെറ്റായി ചിത്രീകരിച്ച് ഖിളര്‍ ജമാഅത്ത് മഹല്‍ ദീനി സ്‌നേഹികള്‍ എന്ന പേരില്‍ നോട്ടീസ് അച്ചടിച്ച് പ്രദേശത്തെ വീടുകളിലും കടകളിലും വ്യാപകമായി വിതരണം ചെയ്തിരുന്നു.
തിരുമുല്‍കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് കുടിവെള്ളം നല്‍കുകയും യാത്രയെ അനുഗമിക്കുകയും ചെയ്തവരുടെ നടപടി അനിസ്ലാമികമാണെന്നതുള്‍പ്പെടെയുള്ള വാക്യങ്ങളാണ് നോട്ടീസിലുണ്ടായിരുന്നുത്. മാങ്ങാടും പരിസര പ്രദേശങ്ങളും സ്ഥിരമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കാറുളള പ്രദേശമാണ്. ഇത് പലപ്പോഴും സാമുദായിക പ്രശ്‌നമായി മാറാന്‍ തുടങ്ങിയതോടെയാണ് മാങ്ങാട് ടൗണ്‍ ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് തിരുമുല്‍കാഴ്ചക്ക് സ്വീകരണം ഒരുക്കാന്‍ തീരുമാനിച്ചത്. എല്ലാ വിഭാഗം ജനങ്ങളും പിന്തുണയോടെ നടന്ന സ്വീകരണ പരിപാടിയെ തെററായി ചിത്രീകരിച്ച് നോട്ടീസ് പ്രചരിപ്പിക്കുന്ന വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ നൗഷാദും, ഇബ്രാഹിമുമാണെന്ന് വിവരം ലഭിച്ചത്.മതസ്പര്‍ധയുണ്ടാക്കുന്ന ലഘുലേഖ വിതരണം ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.