Latest News

പാക്കിസ്ഥാനിലേയ്ക്ക് ഉടൻ തിരിച്ചെത്തും: മുഷറഫ്

ദുബായ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് സ്വദേശത്തേക്ക് തിരിച്ചെത്തുന്നു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഷറഫ് പാക്കിസ്ഥാനിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന പ്രഖ്യാപനം നടത്തിയത്. പാക്കിസ്ഥാനില്‍ സുസ്ഥിര ഭരണം ആവശ്യമാണ്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് തിരിച്ചെത്തും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. നല്ല നേതൃത്വത്തിന്റെ അഭാവം രാജ്യത്തുണ്ടെന്നും അതിനാല്‍ ഏതു സാഹചര്യത്തിലും തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഒരാഴ്ചകള്‍ക്കുള്ളില്‍ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കാലങ്ങളായി മുഷറഫ് ലണ്ടനിലാണ് താമസം. പാക്കിസ്ഥാനില്‍ മുഷറഫിനെതിരേ കേസുകള്‍ നിലവിലുണ്ട്. അതിനാല്‍ അദ്ദേഹമെത്തിയാല്‍ അറസ്റുണ്ടായേക്കും. എന്നാല്‍ അറസ്റിനെ ഭയപ്പെടുന്നില്ലെന്നും എല്ലാം ദൈവത്തിന് വിട്ടിരിക്കുകയാണെന്നും പര്‍വേസ് മുഷറഫ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.