ലഖ്‌നൗ: ബലാല്‍സംഗത്തിനിരയായ പത്ത് വയസുകാരിയെ പോലീസുകാരി ലോക്കപ്പില്‍ പൂട്ടിയിട്ടു. ഉത്തര്‍പ്രദേശിലെ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. 24കാരനായ യുവാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പെണ്‍കുട്ടിയേയും അമ്മയേയും വൈദ്യപരിശോധനയ്ക്കായി സമീപത്തെ ആശുപത്രിയിലേയ്ക്ക് അയച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ സ്‌റ്റേഷനിലെത്തിയ കുട്ടിയെ പോലീസുകാരി ലോക്കപ്പില്‍ അടച്ചു. അമ്മയെ നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയും ചെയ്തു. കുട്ടി വാവിട്ട് നിലവിളിക്കാനും തുടങ്ങി.

സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ യുവതി നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ പ്രദേശത്തെ പത്രപ്രവര്‍ത്തകന്‍ സ്‌റ്റേഷനിലെത്തി കുട്ടിയുടെ ചിത്രം വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയും അവ ജില്ലാ പോലീസ് ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു. ഓഫീസര്‍ ഉടന്‍ കുട്ടിയെ മാതാവിനോടൊപ്പം വിട്ടയക്കാന്‍ ഉത്തരവിട്ടു. സംഭവത്തിനുത്തരവാദിയായ പോലീസുകാരിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
Keywords: National, Rape survivor, Police, Girl,

No comments:
Post a Comment