Latest News

കുമ്പള സ്വദേശിയായ ഡ്രൈവര്‍ മൂന്നു ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നു ജിദ്ദ കോടതി

ജിദ്ദ: വാഹനാപകടത്തില്‍ സൗദി വിദ്യാര്‍ഥി മരിച്ച കേസില്‍ മലയാളി ഡ്രൈവര്‍ മൂന്നു ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നു ജിദ്ദ കോടതി വിധിച്ചു. കാസര്‍കോട് കുമ്പള ഷെറൂല്‍ അബ്ദുല്‍റഹിമാനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അപകടത്തിനു ശേഷം ആറു മാസമായി ഇദ്ദേഹം ബുറൈമാന്‍ ജയിലില്‍ കഴിയുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ എട്ടിനുണ്ടായ അപകടമാണ് അബ്ദുല്‍റഹിമാനെ ജയിലിലെത്തിച്ചത്. ഹയ്യ നഈമിലെ പ്രൈവറ്റ് സ്‌കൂളിലേക്കു സ്വദേശി വിദ്യാര്‍ഥികളെ കൊണ്ടുപോവുകയായിരുന്നു അദ്ദേഹത്തിനു ജോലി. സംഭവദിവസം വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ കളിയിലേര്‍പ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ പുറത്തേക്കു തെറിച്ചുവീണു മരിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഇഖാമ (താമസ അനുമതി) കാലാവധിയില്ലാതിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അബ്ദുല്‍റഹിമാന് ലഭിച്ചില്ല. ഇഖാമ പുതുക്കാന്‍ സമയത്തിനു തന്നെ സ്‌പോസണ്‍സറെ ഏല്‍പ്പിച്ചിരുന്നെങ്കെിലും അദ്ദേഹം ശരിയാക്കി നല്‍കിയില്ലെന്ന് അബ്ദുല്‍റഹിമാന്‍ പറയുന്നു. നേരത്തേ കഫ്ത്തീരിയ തൊഴിലാളിയായിരുന്ന അബ്ദുല്‍റഹിമാന്‍ പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ാണ് സ്‌കൂള്‍കുട്ടികളെ കൊണ്ടുപോവുന്ന ജോലിയിലേക്കു മാറിയത്.
ഇദ്ദേഹം ജയിലിലായതോടെ ജിദ്ദയിലുള്ള ഭാര്യയും രണ്ടു കുട്ടികളും ദുരിതത്തിലാണ്. ഭാര്യ ഐഷത്തു. ഷാഹിറ, മക്കളായ സഫ ഷെറൂ., മുഹമ്മദ് ഷാബ ഷെറൂ. എന്നിവര്‍ സുമനസുകളുടെ കാരുണ്യത്തിലാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഭാര്യയെയും മക്കളെയും നാട്ടിലയക്കാനും കഴിയാത്ത അവസ്ഥയാണ്. കോടതി വിധിച്ച വന്‍തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ നെഞ്ചുരുകി കഴിയുകയാണ് കുടുംബം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.