Latest News

ലോഡ് ഷെഡ്ഡിംഗ് ഫലിതം; അജിത് പവാര്‍ മാപ്പ് പറഞ്ഞു

മുംബൈ: ജീവിതത്തിലെ ഏറ്റവും വലിയ നാക്കു പിഴവാണ് സംഭവിച്ചതെന്നു പരസ്യമായി പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സമൂഹത്തോടു മാപ്പിരന്നു. ലോഡ് ഷെഡിംഗുമായി ബന്ധപ്പെട്ട് പവാറിന്റെ അശ്ലീലം കലര്‍ന്ന ഫലിതം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തുവന്നത്.

രണ്ടു ദിവസം മുന്‍പ് ഞാന്‍ പറഞ്ഞ ഫലിതം എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പിഴവായിരുന്നു. എന്റെ വാക്കുകള്‍ക്ക് ഞാന്‍ മാപ്പപേക്ഷിക്കുന്നു. ജനങ്ങള്‍ എന്നിക്കു മാപ്പു നല്‍കണം.- പവാര്‍ പറഞ്ഞു. രാവിലെ നിയമസഭയിലും അദ്ദേഹം മാപ്പപേക്ഷിച്ചിരുന്നു. അമ്മാവനും പാര്‍ട്ടി നേതാവുമായി ശരദ് പവാറും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു.

ലോഡ് ഷെഡ്ഡിംഗാണ് മഹാരാഷ്ട്രയിലെ ജനപ്പെരുപ്പത്തിന് കാരണമെന്നാണ് അജിത് പവാര്‍ പറഞ്ഞത്. ലൈറ്റുകള്‍ അണയുമ്പോള്‍ പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാനില്ലാത്ത ജനങ്ങള്‍ സന്താനോല്‍പ്പാദനത്തിന് മുന്‍കൈയെടുക്കുകയാണെന്നാണ് പവാര്‍ പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിക്കായി പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെയാണ് മാപ്പപേക്ഷിച്ച് രംഗത്തുവന്നിരിക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.