Latest News

സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് മുപ്പതുലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി പരാതി

Kerala, Kannur, Fraud, Supermarket,
കണ്ണൂര്‍: സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് മുപ്പതുലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി പരാതി. എടക്കാട് നടാലിലെ സ്വരാജ് നിവാസില്‍ ധനീഷാണ് വാരം ചതുരക്കിണറിനടുത്ത് അമ്മ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം.എം തോമസെന്ന ആന്റണിക്കെതിരെ (38) കോടതിയില്‍ പരാതി നല്‍കിയത്. 

ഫോര്‍ട്ട് റോഡിലെ പ്രഭാത് കോമ്പ്‌ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍ ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിന്റെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 30 ലക്ഷം രൂപ വാങ്ങിയെന്നും പിന്നീട് പണം തിരിച്ചുനല്‍കിയില്ലെന്നുമാണ് പരാതി. പരാതിയെതുടര്‍ന്ന് ടൗണ്‍ പോലീസ് കേസെടുത്തു.

Keywords: Kerala, Kannur, Fraud, Supermarket, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.