Latest News

മോഡലിംഗ് എളുപ്പമല്ല: ബിപാഷ


സിനിമയില്‍ എത്തിയതു മോഡലിങ്ങിന്റെ ലോകത്തു നിന്ന്. എന്നിട്ടിപ്പോള്‍ സിനിമയുടെ ഇടവേളയില്‍ വീണ്ടും റാമ്പിലെത്തിയപ്പോള്‍ പറയുന്നു, മോഡലിംഗ്  അത്ര എളുപ്പമല്ലെന്ന്. വളരെ ടഫാണെന്ന്. മുംബയില്‍ ലാക്‌മെ ഫാഷന്‍ വീക്കിന്റെ അഞ്ചാം ദിവസം റാമ്പില്‍ മിന്നിത്തിളങ്ങിയ ശേഷം ബിപാഷ ബസുവാണു ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ചെരുപ്പിന്റെ ഹീല്‍ ഒടിഞ്ഞു പോകുമോ, ചെരുപ്പു തന്നെ ഊരിപ്പോകുമോ എന്നൊക്കെ പലപ്പോഴും ഭയപ്പെട്ടിട്ടുണ്ട്. ഇതൊക്കെ മോഡലിങ് ജീവിതത്തില്‍ സംഭവിക്കാറുണ്ട്, ഒരു ടഫ് ലൈഫ് ആണു മോഡലിങ്ങ്, ബിപാഷ പറയുന്നു.

ബുദ്ധിമുട്ടാണെന്നു പറയുന്നുണ്ടെങ്കിലും ഡിസൈനര്‍മാരായ ശന്തനു  നിഖില്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞു റാമ്പിലെത്തിയപ്പോള്‍ ബിപാഷ മനോഹരിയായിരുന്നു. ലോങ് നേവി ബ്‌ളൂ ഗൗണായിരുന്നു ബിപാഷയുടെ വേഷം. ഈ കളക്ഷന്‍ തനിക്കു വളരെയേറെ ഇഷ്ടപ്പെട്ടുവെന്നു പറയുന്നു ബിപാഷ. ദ ടൂറിസ്റ്റ് എന്നായിരുന്നു ഈ ഡിസൈനര്‍ കളക്ഷനു നല്‍കിയിരുന്ന പേര്.

മോഡലിങ്ങില്‍ തിളങ്ങി നിന്നിരുന്ന ബിപാഷ 2001ല്‍ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെയാണു സിനിമയിലെത്തിയത്. അത്ര ഈസി കരിയറല്‌ള മോഡലിങ്ങ് എന്നു പറയുന്നുണ്ടെങ്കിലും വീണ്ടും റാമ്പില്‍ എത്താന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷിക്കുന്നുവെന്നു ബിപാഷ. നല്ല വസ്ത്രങ്ങളണിഞ്ഞു ഫാഷന്‍ ലോകത്തിനു മുന്നില്‍ വീണ്ടും എത്തുക എന്നതു ആവേശം നല്‍കുന്ന കാര്യമാണ്. ഒരുപാടു ഡിസൈനര്‍മാര്‍ക്ക് അവരുടെ നല്ല വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫാഷന്‍ വീക്ക് അവസരം നല്‍കുന്നു ബിപാഷ പറയുന്നു.

Key Words: Bipasha Basu ,  ramp , Lakme Fashion Week , Summer-Resort , Ajnabee, Shantanu-Nikhil

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.