Latest News

മോഡി സര്‍ക്കാര്‍ 580 കോടിയുടെ നഷ്ടം വരുത്തിയെന്നു സിഎജി


ഗാന്ധിനഗര്‍: പൊതുമേഖലാ സംരംഭങ്ങള്‍ക്കു വഴിവിട്ട സഹായം ചെയ്തതിലൂടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഖജനാവിന് 580 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്‌സാര്‍ സ്റ്റീല്‍, അദാനി പവര്‍ ലിമിറ്റഡ് എന്നീ വന്‍കിട കമ്പനികളുടെ പേരുകളും റിപേ്പാര്‍ട്ടിലുണ്ട്. സിഎജി നിയമസഭയ്ക്കു മുന്നില്‍വച്ച 2012 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തികവര്‍ഷ കണക്കുകളിലാണ് ഈ വിവരം.

ഫോര്‍ഡ് ഇന്ത്യയ്ക്കും ലാര്‍സണ്‍ എന്‍ജിനിയറിംഗ് കമ്പനിക്കും സര്‍ക്കാര്‍ ഭൂമി അനുവദിച്ചതു നിയമവിരുദ്ധമായാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനു വഴിവിട്ട ഗതാഗത സൗകര്യം അനുവദിച്ചതിന് 52.27 കോടിയുടെ നഷ്ടമാണുണ്ടായത്. അദാനി പവര്‍ ലിമിറ്റഡില്‍നിന്നു വൈദ്യുതോപകരണങ്ങള്‍ വാങ്ങിയതുവഴി 160. 26 കോടിയുടെ നഷ്ടമുണ്ടായി.

സിഎജി കണെ്ടത്തിയത് അഴിമതിയല്ല, ക്രമക്കേടാണ്. സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നില്ല. നിയമവിരുദ്ധമായി സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനു വ്യവസായികള്‍ മോഡിയെ പുകഴ്ത്തുകയാണെന്നു കോണ്‍ഗ്രസ് വകതാവ് മനീഷ് ദോഷി പറഞ്ഞു.

Tags: Modi, Narendra Modi, CAG,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.