Latest News

ബൈക്കപകടത്തിന്റെ ദൃശ്യങ്ങളുമായി ഗതാഗത വകുപ്പ് കോടതിയിൽ


ദുബൈ: ദാരുണമായ ബൈക്കപകടത്തിന്റെ ദൃശ്യങ്ങളുമായി ഗതാഗത വകുപ്പ് അധികൃതർ കോടതിയിലെത്തി. പ്രമുഖ എമിറേറ്റി പ്ലാസ്റ്റിക് സർജനായ ഡോ അലി അൽ നുമൈറിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ട്രാഫിക് സിഗ്നൽ കാത്തുകിടക്കവേ ചുവന്ന സിഗ്നൽ അവഗണിച്ച് മുന്നോട്ട് കുതിച്ച പാക്കിസ്ഥാനിയാണ് അപകടം സൃഷ്ടിച്ചത്. സിഗ്നലിൽ പച്ചവെളിച്ചമാണ് തെളിഞ്ഞതെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു പാക്കിസ്ഥാനി കോടതിയിൽ ബോധിപ്പിച്ചത്.

എന്നാൽ ചുവന്ന സിഗ്നൽ അവഗണിച്ച് മുന്നോട്ടുപോയതാണ് അപകടകാരണമെന്ന് വീഡിയോ വ്യക്തമാക്കുന്നു. ജഡ്ജി ജസേം അൽ ബെലുഷിക്ക് മുൻപാകെ ദുബൈ ട്രാഫിക് പബ്ലിക് പ്രോസിക്യൂട്ടർ അലി ഖാതിർ ആണ് ദൃശ്യങ്ങൾ ഹാജരാക്കിയത്.

Key Words: Traffic prosecutors ,  court , surveillance,  camera footage , driver jumping , red light , accidentally, killing , UAE’s first plastic surgeon, motorbike,  Pakistani defendant , Emirati plastic surgeon, Dr Ali Al Numairy, Dubai Traffic Misdemeanour Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.