Latest News

ഭാര്യ ഉപേക്ഷിച്ചു, യുവാവ് ഒൻപത് പേരെ വെട്ടികൊന്നു


റായ്പൂർ: ഭാര്യ ഉപേക്ഷിച്ച് പോയ വിഷമത്തിൽ യുവാവ് അഞ്ച് പെൺകുട്ടികൾ ഉൾപ്പെടെ ഒൻപത് പേരെ കോടാലിക്ക് വെട്ടിക്കൊന്നു. രണ്ടിനും ഒൻപതിനും ഇടയിൽ പ്രായമുള്ളവരാണ് പെൺകുട്ടികൾ.

25 വയസായ യുവതിയും 60 കഴിഞ്ഞ മൂന്ന് വൃദ്ധകളുമാണ് യുവാവിന്റെ പരാക്രമത്തിന് ഇരകളായത്. കൂട്ടക്കുരുതിയെതുടർന്ന് ബഹ്രാടോലി സ്വദേശിയായ പന്ദു നഗേസിയയെ (35) പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ ഉപേക്ഷിച്ച് പോയതിൽ പിന്നെ നഗേസിയയുടെ മാനസീക നില തകർന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അയൽ വാസികളാണ് ആക്രമണത്തിനിരകളായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.