കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പുരസ്‌കാരം സി.എച്ച്. സെന്റര്‍ ജനറല്‍ സെക്രട്ടറിയും ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം.എ. റസാഖിന് എം.പി. വീരേന്ദ്രകുമാര്‍ സമ്മാനിച്ചു. ജീവകാരുണ്യ സേവനപ്രവര്‍ത്തനത്തിലെ മികവിനാണ് പുരസ്‌കാരം.
നീതിപൂര്‍വമായ തീരുമാനങ്ങളെടുത്ത് അത് നടപ്പാക്കിയ നേതാവായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെന്ന് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥൈര്യവും ധൈര്യവും അടുത്തറിയാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 11 മാസത്തെ ജയില്‍വാസക്കാലം അദ്ദേഹത്തോടൊപ്പമായിരുന്നു. ചില മനുഷ്യര്‍ അടുത്തറിയുമ്പോള്‍ ചെറുതാകും. എന്നാല്‍, ഉമര്‍ ബാഫഖി തങ്ങള്‍ അടുത്തറിയുംതോറും വലുതായ മനുഷ്യനാവുകയായിരുന്നു. പരിസ്ഥിതിയും വെള്ളവും ആശയപരമായി ഏറ്റെടുത്ത ഒരേ ഒരു രാഷ്ട്രീയപാര്‍ട്ടി മുസ്‌ലിംലീഗാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിലീഫ് വിതരണം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ നിര്‍വഹിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അനുസ്മരണ പ്രഭാഷണം നടത്തി. എസ്.വി. അര്‍ഷുല്‍ അഹമ്മദ് അധ്യക്ഷതവഹിച്ചു. സയ്യിദ് അഹമ്മദ് ബാഫഖി പ്രശംസാപത്രം സമര്‍പ്പിച്ചു.
എം.കെ. രാഘവന്‍ എം.പി., അഡ്വ. എ.വി. അന്‍വര്‍, ടി.ടി. ഇസ്മയില്‍, കെ. മൊയ്തീന്‍കോയ, നജീബ് കാന്തപുരം, ബഷീര്‍ മുസ്‌ലിയാരകത്ത്, പി.ജി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അക്ബര്‍ വേങ്ങാട്ട് സ്വാഗതവും ഷമീര്‍ പറമ്പത്ത് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment