Latest News

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 44 ആയി


മുംബയ്: കെട്ടിടം തകര്‍ന്ന് മഹാരാഷ്ട്രയിലെ താനെയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. താനെ ജില്ലയിലെ മാമ്പ്രയ്ക്കു സമീപം നിര്‍മാണത്തിലിരുന്ന ഏഴു നില കെട്ടിടമാണ് തകര്‍ന്നുവീണത്. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നു സംശയിക്കുന്നു. നിരവധി പേരെ ഇതിനോടകം രക്ഷിച്ചു. 64 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നാലു നിലകളില്‍ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. മുകള്‍ നിലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. രാത്രി വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രാവിലെ എട്ടിന് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയം തോന്നിയതിനാല്‍ തെരച്ചില്‍ തുടരുകയായിരുന്നു. ഇനിയും നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന.

അതേസമയം കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കെട്ടിടനിര്‍മ്മാണത്തിലെ പാകപ്പിഴയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ മേഖലയില്‍ ഇത്തരം നിരവധി കെട്ടിടങ്ങളുണ്ട്.

Key Words: massive debris , seven-storey,  illegal under-construction building , Thane , death toll , mishap , deputy municipal commissioner , senior police inspector , Heartbreaking, sensor-fitted equipment , Shil-Phata , Daighar, Mumbra, Chief Minister , Prithviraj Chavan, Legislative Assembly

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.